കിംഗ് ഓഫ് ക്രിസ്മസ് ഫിക്സ്ചേഴ്സ്,അപൂർവ്വ റെക്കോർഡ് കുറിച്ച് ക്ലോപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ ബേൺലിയെ പരാജയപ്പെടുത്തിയത്.ബോക്സിംഗ് ഡേയിൽ നടന്ന മത്സരത്തിൽ ഡാർവിൻ നുനസ്,ഡിയോഗോ ജോട്ട എന്നിവരാണ് ഗോളുകൾ നേടിയത്.കോഡി ഗാക്പോ,ലൂയിസ് ഡയസ് എന്നിവർ ഓരോ അസിസ്റ്റുകൾ വീതം കരസ്ഥമാക്കി.
വിജയത്തോടുകൂടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ ലിവർപൂളിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്. 19 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് ലിവർപൂൾ സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും ഈ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. കിംഗ് ഓഫ് ക്രിസ്മസ് ഫിക്സ്ചേഴ്സ് എന്ന് തന്നെ ഇദ്ദേഹത്തെ ഇപ്പോൾ വിശേഷിപ്പിക്കാം.
6/6 – Under Jürgen Klopp, Liverpool have won all six of their Premier League games on Boxing Day, the outright most by a manager with a 100% win rate on this day in the competition’s history. Knockout. pic.twitter.com/wAW8IG7B0e
— OptaJoe (@OptaJoe) December 26, 2023
അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ ബോക്സിങ് ഡേയിൽ ആകെ ആറു മത്സരങ്ങളാണ് ലിവർപൂളിനൊപ്പം യുർഗൻ ക്ലോപ് കളിച്ചിട്ടുള്ളത്. ആറു മത്സരങ്ങളിലും വിജയിക്കാൻ ക്ലോപിന് കഴിഞ്ഞിട്ടുണ്ട്. അതായത് ബോക്സിംഗ് ഡേയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചുകൊണ്ട് 100% വിജയം കരസ്ഥമാക്കിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പരിശീലകൻ എന്ന റെക്കോർഡാണ് ക്ലോപ് സ്വന്തമാക്കിയിട്ടുള്ളത്. ക്രിസ്മസ് ഫിക്സ്ചറിൽ വിജയം മാത്രമാണ് ലിവർപൂൾ പരിശീലകൻ നേടാറുള്ളത്.
പ്രീമിയർ ലീഗിൽ ഇതിനുമുൻപ് കളിച്ച രണ്ടു മത്സരങ്ങളിലും ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലായിരുന്നു ലിവർപൂൾ സമനില വഴങ്ങിയിരുന്നത്. ഏതായാലും ഈ വിജയം ക്ലോപിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്.അടുത്ത മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡാണ് ലിവർപൂളിന്റെ എതിരാളികൾ. ജനുവരി ഒന്നാം തീയതി ആൻഫീൽഡിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.