കാസമിറോ.. ഉടൻതന്നെ വിരമിക്കൂ: ആരാധകരോഷം ഉയരുന്നു!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വലിയ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വഴങ്ങേണ്ടിവന്നത്.ചിരവൈരികളായ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു. മുഹമ്മദ് സലാ,ലൂയിസ് ഡയസ് എന്നിവരാണ് മത്സരത്തിൽ തിളങ്ങിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സലാ നേടിയതെങ്കിൽ രണ്ട് ഗോളുകൾ നേടാൻ ലൂയിസ് ഡയസിന് സാധിച്ചിരുന്നു.
ഇതിൽ ഡയസ് നേടിയ രണ്ട് ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ കാസമിറോയുടെ പിഴവുകളിൽ നിന്നായിരുന്നു.അദ്ദേഹത്തിന്റെ പക്കലിൽ നിന്നും രണ്ട് തവണ ബോൾ നഷ്ടമാവുകയായിരുന്നു.അത് രണ്ടും ഗോളായി മാറുകയും ചെയ്തു. വലിയ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ കാസമിറോക്ക് ലഭിക്കുന്നത്.കാസമിറോയെ പോലെയുള്ള ഒരു എക്സ്പീരിയൻസ്ഡ് താരത്തിൽ നിന്നും ഇത് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല എന്നാണ് ഗാരി നെവിൽ പറഞ്ഞിട്ടുള്ളത്.മാത്രമല്ല ആരാധകരോഷം അദ്ദേഹത്തിന് ഉയരുന്നുണ്ട്. ആരാധകരുടെ ചില റിയാക്ഷനുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഇങ്ങനെയാണ്.
‘കാസമിറോ ഏറ്റവും മോശം താരമാണ്. അദ്ദേഹത്തിന്റെ ഒരൊറ്റ കാരണത്താലാണ് ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടത് എന്നാണ് ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.
ഫുട്ബോൾ കാസമിറോയിൽ നിന്നും അകന്നു പോയിട്ടുണ്ട് എന്നാണ് ഒരാളുടെ കണ്ടെത്തൽ.കാസമിറോ ഇപ്പോൾതന്നെ വിരമിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഈ ട്വീറ്റിന് ലൈക്ക് ചെയ്യൂ എന്നാണ് ഒരാളുടെ പോസ്റ്റ്.ആയിരക്കണക്കിന് ലൈക്കുകൾ അതിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.ഉടൻതന്നെ വിരമിക്കു എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.
മറ്റൊരു സീസണിൽ കൂടി കാസമിറോ മോശമാകുന്നു എന്നാണ് ഒരാൾ വിമർശിച്ചിരിക്കുന്നത്.കാസമിറോ ഉണ്ടാവുന്നതിനേക്കാൾ ഭേദം 10 പേരെ വെച്ച് കളിക്കുന്നതാണെന്നും അദ്ദേഹം ശരിക്കും ഒരു ബാധ്യതയായി മാറി എന്നുമാണ് ഒരാളുടെ അഭിപ്രായം. ഇങ്ങനെ വലിയ വിമർശനങ്ങളും പരിഹാസങ്ങളും ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനുശേഷം തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കാൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെയാണ് ബ്രസീൽ ദേശീയ ടീമിൽ നിന്നും അദ്ദേഹം പുറത്തായിട്ടുള്ളത്. പരിശീലകനായ ഡൊറിവാൽ ജൂനിയർ ഇപ്പോൾ കാസമിറോയെ പരിഗണിക്കാറില്ല.