കാസമിറോ ഇന്ന് അരങ്ങേറുമോ? ടെൻ ഹാഗ് പറയുന്നു!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തിയ നാലാമത്തെ സൈനിംഗായിരുന്നു റയലിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയുടേത്.നേരത്തെ മലാസിയ,എറിക്സൺ,ലിസാൻഡ്രോ എന്നിവരെയായിരുന്നു യുണൈറ്റഡ് സ്വന്തമാക്കിയിരുന്നത്.ഈ മൂന്നുപേരും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തു.

ഇനി അരങ്ങേറാനുള്ളത് കാസമിറോയാണ്. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിനു മുന്നേ കാസമിറോയെ യുണൈറ്റഡ് അവതരിപ്പിച്ചിരുന്നു. ഇന്ന് പ്രീമിയർ ലീഗിൽ യുണൈറ്റഡ് സതാംപ്റ്റണെയാണ് നേരിടുക. ഈ മത്സരത്തിൽ കാസമിറോ അരങ്ങേറ്റം കുറിക്കുമെന്നുള്ളത് പരിശീലകനായ ടെൻ ഹാഗ് അറിയിച്ചിട്ടുണ്ട്. അതേസമയം പരിക്ക് അലട്ടുന്ന ആന്റണി മാർഷ്യൽ കളിക്കില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കാസമിറോ ഇപ്പോൾ ഫിറ്റാണ്.അദ്ദേഹം എല്ലാ ട്രെയിനിങ് സെഷനുകളും പൂർത്തിയാക്കിയിട്ടുണ്ട്. ടീമിനോടൊപ്പം വ്യക്തിഗത പരിശീലനവും അദ്ദേഹം നടത്തിയിട്ടുണ്ട്. അരങ്ങേറ്റത്തിന് കാസമിറോ തയ്യാറായി കഴിഞ്ഞു. എന്നാൽ ആന്റണി മാർഷൽ ഫിറ്റല്ല. അദ്ദേഹത്തിന് പ്രശ്നങ്ങൾ ഉണ്ട്.ലെസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിന് അദ്ദേഹം തയ്യാറാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആന്റണി മാർഷൽ ഇന്ന് കളിക്കാത്തതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരിക്കും സ്ട്രൈക്കർ പൊസിഷനിൽ ഉണ്ടാവുക. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇതാ

Leave a Reply

Your email address will not be published. Required fields are marked *