കാസമിറോ,റോഡ്രി എന്നിവരെക്കാൾ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറാണ് പാർട്ടി : സിൻചെങ്കോ
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ പെട്ടവരാണ് സൂപ്പർ താരങ്ങളായ കാസമിറോയും റോഡ്രിയും. റയൽ മാഡ്രിഡിനൊപ്പം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാസമിറോ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. അതേസമയം സിറ്റിയുടെ സൂപ്പർതാരമായ റോഡ്രി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. നിർണായക സമയങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്റെ ഗോളുകളാണ് സിറ്റിയെ രക്ഷിക്കാറുള്ളത്.
ഇപ്പോഴിതാ ആഴ്സണലിന്റെ താരമായ സിൻചെങ്കോ ഒരു താരതമ്യം നടത്തിയിട്ടുണ്ട്. അതായത് കാസമിറോ,റോഡ്രി എന്നിവരെക്കാൾ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറാണ് തോമസ് പാർട്ടി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പാർട്ടിയും സിൻചെങ്കോയും ആഴ്സണലിൽ ഒരുമിച്ച് കളിക്കുന്ന താരങ്ങളാണ്.റിയോ ഫെർഡിനാന്റിന്റെ ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.സിൻചെങ്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨Oleksandr Zinchenko has named Thomas Partey as the best holding midfielder in the Premier League.
— now.arsenal (@now_arsenaI) August 31, 2023
The Ukrainian says Partey is world class ans the best holding midfielder he’s ever played with.
Zinchenko thinks Partey is better than Casemiro, Fernandinho and even Rodri. pic.twitter.com/i1DXBD5Szl
” ഞാൻ മോശമായി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല.കാസമിറോ ഒരു വേൾഡ് ക്ലാസ് താരമാണ്.5 ചാമ്പ്യൻസ് ലീഗുകൾ അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ എനിക്ക് ഇവിടെ തിരഞ്ഞെടുക്കേണ്ടതുണ്ട്.തീർച്ചയായും ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ പാർട്ടിയാണ്. ഞാൻ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്.ഫെർണാണ്ടിഞ്ഞോ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.റോഡ്രിയും മികച്ച താരമാണ്.പക്ഷേ പാർട്ടിയാണ് ഏറ്റവും മികച്ചത്. അദ്ദേഹത്തിന്റെ ട്രെയിനിങ് സെഷനുകൾ കണ്ടാൽ മനസ്സിലാവും. എല്ലാം കൈവശമുള്ള ഒരു താരമാണ് തോമസ് പാർട്ടി ” ഇതാണ് സിൻചെങ്കോ പറഞ്ഞിട്ടുള്ളത്.
2020ലായിരുന്നു പാർട്ടി ആഴ്സണലിൽ എത്തിയത്.ഘാന താരമായ ഇദ്ദേഹം 103 മത്സരങ്ങളാണ് ആഴ്സണലിന് വേണ്ടി കളിച്ചിട്ടുള്ളത്.അതേസമയം നേരത്തെ സിൻചെങ്കോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിച്ചിട്ടുണ്ട്. അവിടെ വെച്ചാണ് ഫെർണാണ്ടിഞ്ഞോക്കും റോഡ്രിക്കുമൊപ്പം സിൻചെങ്കോ കളിച്ചിട്ടുള്ളത്.