കാസമിറോയുടെ മോഹം പൊലിഞ്ഞു, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് യുണൈറ്റഡ്.

റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഡിഫൻഡറായ ഹാരി മഗ്വയ്ർക്ക് ക്ലബ്ബ് ക്യാപ്റ്റൻ പദവിയും നൽകിയിരുന്നു. എന്നാൽ യുണൈറ്റഡ് അദ്ദേഹം പലപ്പോഴും അബദ്ധങ്ങൾ വരുത്തിവെച്ചു. മോശം പ്രകടനത്തെ തുടർന്ന് യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗ് കഴിഞ്ഞ സീസണിൽ പലപ്പോഴും അദ്ദേഹത്തെ പുറത്തിരുത്തുകയായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനവും ദിവസങ്ങൾക്കു മുന്നേ യുണൈറ്റഡ് എടുത്തുമാറ്റിയിരുന്നു. താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾ യുണൈറ്റഡ് ഇപ്പോഴും നടത്തുന്നുണ്ട്.

ആരായിരിക്കും യുണൈറ്റഡ് പുതിയ ക്യാപ്റ്റൻ എന്നത് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ സ്ഥിരീകരണം തന്നെ നടത്തിയിട്ടുണ്ട്. പോർച്ചുഗീസ് മധ്യനിര സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നയിക്കുക. അദ്ദേഹത്തിന് പലരും വലിയ സാധ്യത കൽപ്പിച്ചിരുന്നു.

യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തിന് തനിക്ക് അർഹതയുണ്ട് എന്നത് നേരത്തെ തന്നെ ബ്രൂണോ ഫെർണാണ്ടസ് തെളിയിച്ചതാണ്.കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയതിനു ശേഷം സ്ഥിരതയാർന്ന പ്രകടനം നടത്താനും ബ്രൂണോക്ക് സാധിച്ചിട്ടുണ്ട്. 2020ലെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രൂണോ സ്പോർട്ടിങ്ങിൽ നിന്നും യുണൈറ്റഡിൽ എത്തിയത്.അതിനുശേഷം ആകെ കളിച്ച 185 മത്സരങ്ങളിൽ നിന്ന് 64 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

കഴിഞ്ഞ പ്രീമിയർ ലീഗിൽ 37 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏതായാലും നല്ല രൂപത്തിൽ തന്നെ അദ്ദേഹം യുണൈറ്റഡിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുണൈറ്റഡ് ക്യാപ്റ്റനാവാൻ തനിക്ക് ആഗ്രഹമുണ്ട് എന്ന കാര്യം കാസമിറോ ഈയിടെ തുറന്നു പറഞ്ഞിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം വിഫലമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *