കാര്യങ്ങൾ വേഗത്തിലാക്കൂ : അർജന്റൈൻ താരത്തിന്റെ കാര്യത്തിൽ നിർബന്ധം പിടിച്ച് ടെൻ ഹാഗ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ രണ്ട് താരങ്ങളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് സ്വന്തമാക്കിയിട്ടുള്ളത്.ടൈറൽ മലാസിയ, ക്രിസ്ത്യൻ എറിക്സൺ എന്നിവരെയാണ് യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം ബാഴ്സ സൂപ്പർ താരമായ ഫ്രങ്കി ഡി യോങ്ങിന് വേണ്ടി യുണൈറ്റഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ താരത്തെ വിട്ടു നൽകില്ല എന്നുള്ളത് ബാഴ്സ പ്രസിഡന്റ് ലാപോർട്ട പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ആന്റണിയെ സ്വന്തമാക്കാനും ടെൻ ഹാഗിന് താല്പര്യമുണ്ട്.
എന്നാൽ നിലവിൽ ടെൻ ഹാഗ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിന്റെ കാര്യത്തിലാണ്. താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ വേഗത്തിലാക്കാൻ ടെൻ ഹാഗ് ഇപ്പോൾ ക്ലബ്ബിനോട് നിർദ്ദേശിച്ചിട്ടുണ്ട്.താരത്തിന്റെ കാര്യത്തിൽ നിർബന്ധ ബുദ്ധിയിലാണ് നിലവിൽ ടെൻ ഹാഗുള്ളത്.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Erik ten Hag wants Manchester United to be fast on Lisandro Martinez deal. The player is pushing to leave Ajax, he's been very clear – ten Hag wants Lisandro after Malacia and Eriksen. 🔴 #MUFC
— Fabrizio Romano (@FabrizioRomano) July 4, 2022
Arsenal are still there, working on Lisandro deal – ten Hag wants him strongly.
പ്രതിരോധ നിരതാരമായ ലിസാൻഡ്രോ മാർട്ടിനസിനും അയാക്സ് വിടാൻ താല്പര്യമുണ്ട്.പ്രീമിയർ ലീഗിലേക്ക് തന്നെ ചേക്കേറാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ആഴ്സണൽ താരത്തിനു വേണ്ടി രംഗത്തുണ്ട്.35 മില്യൺ പൗണ്ടിന്റെ ഒരു ബിഡ് നേരത്തെ ആഴ്സണൽ അയാക്സിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനോട് അയാക്സ് തങ്ങളുടെ പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സമീപകാലത്ത് മികച്ച പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസ് പുറത്തെടുക്കുന്നത്. താരത്തെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അതെ യുണൈറ്റഡിന് വലിയ മുതൽക്കൂട്ടാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.