കഴിഞ്ഞ തവണത്തേത് വൻ ഇമ്പാക്ട് സൃഷ്ടിച്ചു, ടീമിനെയും കൊണ്ട് അബുദാബിയിലേക്ക് പോവുകയാണെന്ന് പെപ്.

2023 എന്ന വർഷം മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം അവരുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷമാണ്.5 കിരീടങ്ങൾ ആകെ അവർ സ്വന്തമാക്കി. ഏറ്റവും പ്രധാനപ്പെട്ട യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ അവർക്ക് സാധിച്ചിരുന്നു.ഇംഗ്ലീഷ് പ്രീമിയർ ലീഗ്,FA കപ്പ്,യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് വേൾഡ് കപ്പ് എന്നിവയൊക്കെ മാഞ്ചസ്റ്റർ സിറ്റി പെപ്പിന് കീഴിൽ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ അബുദാബിയിൽ കുറച്ചുദിവസം മാഞ്ചസ്റ്റർ സിറ്റി ചിലവഴിച്ചിരുന്നു. അവിടുത്തെ വാമായിട്ടുള്ള കാലാവസ്ഥയിൽ ട്രെയിനിങ് നടത്തുകയാണ് മാഞ്ചസ്റ്റർ സിറ്റി ചെയ്തിരുന്നത്. അത് തങ്ങൾക്ക് വളരെയധികം ഗുണം ചെയ്തു എന്നാണ് പരിശീലകനായ പെപിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഈ മാസം വീണ്ടും അബുദാബിയിലേക്ക് ട്രെയിനിങ് ക്യാമ്പിന് വേണ്ടി പറക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് പ്ലാനുകൾ ഉണ്ട്.പെപ് ഗാർഡിയോള തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ന്യൂകാസിൽ യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിനു ശേഷം സാധ്യമാവുകയാണെങ്കിൽ ഞങ്ങൾ അബുദാബിയിലേക്ക് പോകും.കഴിഞ്ഞതവണ വേൾഡ് കപ്പിന്റെ സമയത്ത് ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. അത് ഞങ്ങൾക്കെല്ലാവർക്കിടയിലും അവിശ്വസനീയമായ ഇമ്പാക്ട് ആണ് സൃഷ്ടിച്ചത്.ഞങ്ങൾ നേടിയ അഞ്ച് കിരീടങ്ങൾ അത് തെളിയിക്കുന്നു.ഒരുമിച്ച് ഞങ്ങൾ ട്രെയിൻ ചെയ്യും. സീസണിന്റെ സെക്കൻഡ് പാർട്ടിനു വേണ്ടി മികച്ച രൂപത്തിൽ തയ്യാറെടുക്കണം “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ജനുവരി പതിമൂന്നാം തീയതിയാണ് ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് മത്സരം കളിക്കുന്നത്. അതിനുശേഷം ഫെബ്രുവരി ഒന്നാം തീയതിയാണ് സിറ്റി കളിക്കളത്തിലേക്ക് തിരിച്ചെത്തുക. ഇതിനിടയിൽ വരുന്ന രണ്ടാഴ്ചയോളം സമയം അബുദാബിയിലെ കാലാവസ്ഥയിൽ വെച്ചുകൊണ്ട് ട്രെയിനിങ്ങ് നടത്താനാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *