കണ്ണ് തള്ളും ഈ അത്ഭുത ഗോൾ കണ്ടാൽ,ആഴ്സണലിന് പണി കൊടുത്തത് പോർച്ചുഗീസ് താരത്തിന്റെ വണ്ടർഗോൾ!
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ അപ്രതീക്ഷിതമായിക്കൊണ്ട് ആഴ്സണലിന് പുറത്താകേണ്ടി വന്നിരുന്നു. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സിപിയാണ് ആഴ്സണലിനെ യൂറോപ ലീഗിന്റെ പ്രീ ക്വാർട്ടറിൽ വെച്ച് പുറത്താക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ആഴ്സണൽ വിജയം കരസ്ഥമാക്കിയത്.
ആദ്യപാദ മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നലത്തെ മത്സരത്തിൽ ആഴ്സണലായിരുന്നു ലീഡ് നേടിയിരുന്നത്.മാർട്ടിനെല്ലിയുടെ അസിസ്റ്റിൽ നിന്ന് ഗ്രാനിത് ഷാക്കയായിരുന്നു ഗോൾ നേടിയിരുന്നത്.എന്നാൽ 62ആം മിനുട്ടിൽ പെഡ്രോ ഗോൺസാൽവസിന്റെ ഗോൾ സ്പോർട്ടിങ്ങിനെ ഒപ്പമെത്തിച്ചു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ മാർട്ടിനെല്ലി പെനാൽറ്റി പാഴാക്കിയതോടുകൂടി ആഴ്സണൽ പുറത്താവുകയായിരുന്നു.
Que golaço do Pedro Gonçalves, do Sporting Portugal, contra o Arsenal pic.twitter.com/HWegrn60xx
— Várzea Sports (@VarzeaSports) March 16, 2023
ഈ മത്സരത്തിൽ ഏറ്റവും ആകർഷകമായ കാര്യം എന്നുള്ളത് പെഡ്രോ ഗോൺസാൽവസിന്റെ അത്ഭുത ഗോൾ തന്നെയായിരുന്നു.മത്സരത്തിന്റെ രണ്ടാം പകുതിയിൽ മൈതാന മധ്യത്തിൽ നിന്നും ബോൾ ലഭിച്ച പെഡ്രോ ഒരല്പം മുന്നോട്ട് കയറിക്കൊണ്ട് ഷോട്ട് ഉതിർക്കുകയായിരുന്നു. സ്ഥാനം തെറ്റി നിന്നിരുന്ന ആഴ്സണൽ ഗോൾകീപ്പർ റാംസ്ഡെയിൽ പരമാവധി അത് തടയാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പരാജയപ്പെട്ടു പോവുകയായിരുന്നു.ഫലമായിക്കൊണ്ട് ഒരു വണ്ടർ ഗോൾ തന്നെയാണ് ഇന്നലത്തെ മത്സരത്തിൽ പിറന്നത്.
ആ വണ്ടർ ഗോളിലാണ് പോർച്ചുഗീസ് ക്ലബ്ബ് സമനില പിടിച്ചതും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതുമൊക്കെ. ഏതായാലും സമീപകാലത്ത് മികച്ച പ്രകടനം നടത്തിപ്പോരുന്ന ആഴ്സണലിന് ഈ പുറത്താവൽ ഒരു തിരിച്ചടി തന്നെയാണ്.