ഒർട്ടെഗയെ ഞാൻ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല:പെപ് ഗാർഡിയോള
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിന് മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ വെസ്റ്റ് ഹാം യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം സിറ്റിക്ക് ഒരു ജീവൻ മരണ പോരാട്ടമാണ്.
കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതാണ് കാര്യങ്ങൾ സിറ്റിക്ക് അനുകൂലമാക്കിയത്. ആ മത്സരത്തിൽ സിറ്റിയുടെ ഗോൾ കീപ്പറായ ഒർട്ടേഗ ഒരു നിർണായക സേവ് നടത്തിയിരുന്നു. കിരീടത്തിന്റെ വിലയുള്ള സേവ് എന്ന് തന്നെ നമുക്ക് അതിനെ വിശേഷിപ്പിക്കാം.ഈ ഗോൾകീപ്പറെ കുറിച്ച് ചില കാര്യങ്ങൾ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട്. സിറ്റി സ്വന്തമാക്കുന്നതിന് മുൻപ് ഒർട്ടേഗയെ താൻ കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Can we talk about 𝙏𝙃𝘼𝙏 Ortega-Moreno save? 😮💨 pic.twitter.com/jsJn5ZuUEt
— 433 (@433) May 15, 2024
“ഒർട്ടെഗയെ കണ്ടെത്തിയത് ഞാനല്ല. എന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റാണ്. അദ്ദേഹം ഇവിടേക്ക് വരുന്നതിനു മുൻപ് എനിക്ക് അദ്ദേഹത്തെ അറിയുക പോലും ഉണ്ടായിരുന്നില്ല.ഈ സീസൺ എഡേഴ്സണെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമാണ്.നാല് വ്യത്യസ്ത ഇഞ്ചുറികൾ അദ്ദേഹത്തെ പിടികൂടി. പക്ഷേ ഇന്ന് ഞങ്ങൾക്ക് രണ്ട് ടോപ്പ് ഗോൾകീപ്പർമാർ ഉണ്ട്. ഞങ്ങളുടെ ഗോൾകീപ്പിംഗ് കോച്ച് ആയ സാബി ഒർട്ടേഗയെ കണ്ടെത്തിയത്.രണ്ടോ മൂന്നോ ഗോൾകീപ്പർമാരെ അദ്ദേഹം എനിക്ക് ഇൻട്രൊഡ്യൂസ് ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തോട് ഓക്കേ പറഞ്ഞു.കീപ്പർമാരുടെ കാര്യത്തിൽ ഞാൻ എക്സ്പെർട്ട് ഒന്നുമല്ല. അതുകൊണ്ടാണ് ഗോൾകീപ്പിംഗ് പരിശീലകർ എന്റെ കൂടെയുള്ളത് “ഇതാണ് സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
2022ലായിരുന്നു ഒർട്ടേഗ മാഞ്ചസ്റ്റർ സിറ്റിയിൽ സൈൻ ചെയ്തത്.ബുണ്ടസ് ലിഗയിൽ നിന്നും റെലഗേറ്റ് ആയ അർമിനിയയുടെ താരമായിരുന്നു അദ്ദേഹം. ഏതായാലും ഇന്നത്തെ മത്സരവും ഒർട്ടേഗയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്.ഈ പ്രീമിയർ ലീഗിൽ സിറ്റിക്ക് വേണ്ടി എട്ടു മത്സരങ്ങൾ കളിച്ച താരം കൂടിയാണ് ഈ ഗോൾകീപ്പർ.