ഒരു സൂപ്പർ സ്റ്റാറിനെ വേണം,നെയ്മർക്ക് വേണ്ടി ന്യൂകാസിൽ രംഗത്ത്!

സൂപ്പർ നെയ്മർ ജൂനിയർ സംബന്ധിച്ചെടുത്തോളം, ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചാംപ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതോടെ കൂടി സ്വന്തം ആരാധകർ തന്നെ അദ്ദേഹത്തെ കൂവി വിളിച്ചിരുന്നു.പിഎസ്ജി താരത്തെ ഒഴിവാക്കണമെന്നുള്ള ആവശ്യം ചിലർ ഉയർത്തുകയും ചെയ്തിരുന്നു.

നെയ്മറെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിൽക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ സജീവമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ സ്ഥിരീകരണങ്ങളും പിഎസ്‌ജിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഏതായാലും പുതിയ ഉടമസ്ഥർ ടീമിനെ ഏറ്റെടുത്തതോടുകൂടി ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് നല്ല കാലമാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഒരുപിടി സൂപ്പർതാരങ്ങളെ ന്യൂകാസിൽ സ്വന്തമാക്കിയിരുന്നു.അതിന്റെ ഫലമായി മികച്ച രൂപത്തിലുള്ള പ്രകടനം ക്ലബ്‌ കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു.

ഇനി ന്യൂകാസിലിന് ആവശ്യമുള്ളത് ഒരു സൂപ്പർ താരത്തെയാണ്. ആ സ്ഥാനത്തേക്ക് ഇപ്പോൾ ന്യൂകാസിൽ പരിഗണിക്കുന്നത് നെയ്മർ ജൂനിയറെയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ഫിഷാജെസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരെ ഉദ്ധരിച്ചുകൊണ്ട് ഗോളും ഇക്കാര്യം പുറത്ത് വിട്ടിട്ടുണ്ട്. താരത്തിന് വേണ്ടി ഏതറ്റം വരെ പോകാനും ന്യൂകാസിൽ തയ്യാറായി കഴിഞ്ഞു എന്നാണ് ഇവരുടെ കണ്ടെത്തൽ.

മാസങ്ങൾക്കു മുമ്പായിരുന്നു നെയ്മർ പിഎസ്ജിയുമായി കരാർ പുതുക്കിയത്. എന്നാൽ കാര്യങ്ങൾ പിന്നീട് മാറി മറിയുകയായിരുന്നു. ഏതായാലും ലോക റെക്കോഡ് തുകക്ക് ടീമിലേക്കെത്തിച്ച താരത്തെ പിഎസ്ജി കൈവിടുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.താരത്തിന് വേണ്ടി എത്ര തുകയും ചിലവഴിക്കാൻ ന്യൂകാസിൽ തയ്യാറാണ് എന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *