ഒരു ഫുട്ബോൾ ഡോക്ടറെ പോലെ :അർജന്റൈൻ താരത്തെ വാഴ്ത്തി ക്ലോപ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കിയത്.ഇന്ന് ലിവർപൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മാക്ക് ആല്ലിസ്റ്റർ. മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ഇതുവരെ പ്രീമിയർ ലീഗിൽ നേടിയതെങ്കിലും മത്സരങ്ങളിൽ അദ്ദേഹം ചെലുത്തുന്ന ഇമ്പാക്ട് വളരെ വലുതാണ്. അതുകൊണ്ടുതന്നെ പരിശീലകൻ ക്ലോപ് അദ്ദേഹത്തെ സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്.
ഇപ്പോഴിതാ ഈ താരത്തെ പ്രശംസിച്ചുകൊണ്ട് ക്ലോപ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഒരു ഫുട്ബോൾ ഡോക്ടറെ പോലെയാണ് മാക്ക് ആല്ലിസ്റ്റർ എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ ടീമിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട ഒന്നാണെന്നും ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jurgen Klopp on Alexis Mac Allister: "Very [impressed]. Over the moon. Macca is the same in midfield, just like a football doctor. A wonderful story; family analyses games and I cannot thank his father enough for that knowledge. He is very special, super aggressive and smart." ❤️ pic.twitter.com/hMojTHGcX1
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 2, 2024
” എനിക്ക് വളരെയധികം മതിപ്പുള്ള ഒരു താരമാണ് മാക്ക് ആല്ലിസ്റ്റർ.അവരുടെ കുടുംബം ഒരു ഫുട്ബോൾ കുടുംബമാണ്. ചെറുപ്പം തൊട്ടേ ഫുട്ബോളിനെ അനലൈസ് ചെയ്തു വരുന്നവരാണ്. ഒരു ഫുട്ബോൾ ഡോക്ടറെ പോലെയാണ് അദ്ദേഹം. വളരെയധികം സ്മാർട്ട് ആയിട്ടുള്ള ഒരു വ്യക്തിയാണ് മാക്ക് ആല്ലിസ്റ്റർ.അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ ഇവിടെ വന്നതിനുശേഷം ഉള്ള കുറച്ച് വർഷങ്ങളിൽ ഇത്തരത്തിലുള്ള താരം ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും അത്തരത്തിലുള്ള ഒരു താരത്തെ ലഭിച്ചിരിക്കുന്നു “ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസൺ അവസാനിക്കുന്നതോടുകൂടി ലിവർപൂൾ കരിയറിന് വിരാമം കുറിക്കുകയാണ് എന്നുള്ള കാര്യം നേരത്തെ തന്നെ ക്ലോപ് സ്ഥിരീകരിച്ചിരുന്നു. 9 വർഷക്കാലം ലിവർപൂളിൽ ചിലവഴിച്ചതിനുശേഷം ആണ് അദ്ദേഹം വിട പറയുന്നത്. ഇനി ഒരു വർഷത്തേക്ക് ബ്രേക്ക് എടുക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ തന്നെ പല ടീമുകളും അദ്ദേഹത്തെ സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്.