ഒരിക്കൽ കൂടി യുണൈറ്റഡിന് സെവനപ്പ് നൽകണം: ആഗ്രഹം പ്രകടിപ്പിച്ച് ലിവർപൂൾ സൂപ്പർ താരം!

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളുടെ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ആൻഫീൽഡിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.അവസാനമായി ഇരുവരും ഏറ്റുമുട്ടിയ മത്സരത്തിൽ യുണൈറ്റഡ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.

എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു ആൻഫീൽഡിൽ വെച്ച് കൊണ്ട് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നത്. സൂപ്പർതാരങ്ങളായ ഗാക്പോ,നുനസ്,സലാ എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ഫിർമിനോ ഒരു ഗോൾ നേടുകയായിരുന്നു. ആ വിജയം ഇന്നത്തെ മത്സരത്തിലും ആവർത്തിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ താരമായ ഗാക്പ്പോ.മത്സരത്തിന് മുന്നോടിയായി ഉള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാക്ക്പോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആ മത്സരം വളരെ മികച്ച ഒരു മത്സരമായിരുന്നു. ഞങ്ങൾക്ക് വിജയം നേടണമായിരുന്നു.രണ്ടാം പകുതി ആരംഭിച്ച ഉടനെ തന്നെ ഒരുപാട് ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു.അതുകൊണ്ടുതന്നെ മത്സരഫലം അവിടെ നിർണയിക്കപ്പെട്ടിരുന്നു. മത്സരത്തിൽ വിജയിക്കുക എന്നത് മാത്രമല്ല ഞങ്ങൾ ലക്ഷ്യം വെക്കാറുള്ളത്, മത്സരത്തിൽ ആധിപത്യം പുലർത്തി ഞങ്ങളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് ഞങ്ങൾക്ക് എല്ലാവർക്കും കാണിച്ചു കൊടുക്കണം. അത് തെളിയിക്കാൻ ഞങ്ങൾക്ക് അന്ന് സാധിച്ചു. ആ വിജയം ഇന്നും ഞങ്ങൾക്ക് ആവർത്തിക്കണം ” ഇതാണ് ഗാക്പ്പോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ലിവർപൂൾ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.അതേസമയം യുണൈറ്റഡ് ഏഴാം സ്ഥാനത്താണ് ഉള്ളത്.വളരെ മോശം നിലയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് അവർ ഇപ്പോൾ ആൻഫീൽഡിലേക്ക് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *