ഒബ്ലക്കിനെ ടീമിൽ എത്തിക്കാൻ ചെൽസി, താരം ക്ലബ് വിടില്ലെന്ന പ്രതീക്ഷയോടെ സിമിയോണി

അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ ഗോൾ കീപ്പർ യാൻ ഒബ്ലക്കിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച ഗോൾകീപ്പറെ ടീമിന് ആവിശ്യമാണ് എന്ന നിലപാടിലാണ് പരിശീലകൻ ലംപാർഡ്. 2018-ൽ വമ്പൻ തുകക്ക് ടീമിൽ എത്തിച്ച കെപയുടെ മോശം പ്രകടനമാണ് ചെൽസിയെ വീണ്ടും മറ്റൊരു ഗോൾകീപ്പറെ ഉന്നം വെക്കാൻ പ്രേരിപ്പിച്ചത്. അത്ലറ്റികോ ബിൽബാവോയിൽ നിന്ന് എഴുപത്തിയൊന്ന് മില്യൺ പൗണ്ടിനായിരുന്നു താരത്തെ ചെൽസി വാങ്ങിയത്. എന്നാൽ താരത്തിന്റെ മോശം പ്രകടനം ചെൽസിക്ക് തന്നെ വിനയാവുകയായിരുന്നു. ഇപ്പോഴിതാ ഒബ്ലക്കിനെയാണ് ചെൽസി കെപക്ക് പകരക്കാരനായി ലക്ഷ്യം വെച്ചിരിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ ചെൽസി നീക്കങ്ങൾ നടത്തി തുടങ്ങിയിട്ടുണ്ട്. ഡെയിലി മെയിൽ ആണ് ഈ വാർത്ത പുറത്തു വിട്ടത്. 110 മില്യൺ പൗണ്ട് ആണ് താരത്തിന്റെ റിലീസ് ക്ലോസ്. അതേസമയം കെപയെ ഉൾപ്പെടുത്തി സ്വാപ് ഡീലിനും ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ട്.

എന്നാൽ ഒബ്ലക്ക് ടീം വിടില്ല എന്ന പ്രതീക്ഷയോടെയാണ് അത്ലറ്റികോ പരിശീലകൻ സിമിയോണിയുള്ളത്. താരത്തെ വിൽക്കാൻ തനിക്ക് ഒട്ടും താല്പര്യമില്ലെന്ന് അറിയിച്ച സിമിയോണി ചെൽസി താരത്തിന് വേണ്ടി രംഗത്ത് വന്നതിൽ അത്ഭുതമില്ലെന്നും അറിയിച്ചു. ” ഇതൊരിക്കലും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. ഓരോ വർഷവും പ്രധാനപ്പെട്ട താരങ്ങളെ ഏറ്റവും മികച്ച ക്ലബുകൾക്ക് ആവിശ്യമായി വരും. എല്ലാവരും മികച്ച താരങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നത് സാധാരണമാണ്. ഞങ്ങളിലെ ഒരുപാട് താരങ്ങളെ പലരും നോട്ടമിടുന്നുണ്ട്. ചിലർ പോവും, ചിലർ തുടരും. ചെൽസി താരത്തെ പുകഴ്ത്തിയതിൽ എനിക്ക് അത്ഭുതമില്ല. പക്ഷെ താരം ഞങ്ങൾക്ക് ഏറെ വേണ്ടപ്പെട്ട ഒരാളാണ്. ഞങ്ങളുടെ ക്യാപ്റ്റൻ ആണ്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ഒട്ടേറെ മത്സരങ്ങളിൽ മുന്നേറാൻ സഹായിച്ചത് അദ്ദേഹമാണ്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരും എന്നാണ് ഞാൻ കരുതുന്നത് ” സിമിയോണി പറഞ്ഞു. 2023 വരെ താരത്തിന് ചെൽസിയിൽ കരാർ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *