ഒഫീഷ്യൽ: ടിമോ വെർണർ ചെൽസിയിൽ
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമായി കൊണ്ട് ടിമോ വെർണറുടെ കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണമുണ്ടായിരിക്കുന്നു.താരം ചെൽസിയിലേക്ക് തന്നെയെന്ന് ചെൽസി തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് അടുത്ത സീസണിൽ താരം നീലക്കുപ്പായമണിയുമെന്ന് ക്ലബ് അധികൃതർ അറിയിച്ചത്. എന്നാൽ പൂർണ്ണമായ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. കരാറിനെ സംബന്ധിച്ചോ ട്രാൻസ്ഫർ ഫീയെ സംബന്ധിച്ചോ ഒന്നും തന്നെ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.ആർബി ലെയ്പ്സിഗ് താരമായ വെർണർ അടുത്ത മാസം മെഡിക്കലിന് വേണ്ടി ഇംഗ്ലണ്ടിലെത്തിയേക്കും. മെഡിക്കൽ വിജയകരമായി പൂർത്തിയാക്കിയാൽ ഉടൻതന്നെ താരം സഹതാരങ്ങളോടൊപ്പം ചേരും.
We have some @TimoWerner news for you! 👀
— Chelsea FC (at 🏡) (@ChelseaFC) June 18, 2020
ഇനി ബുണ്ടസ്‌ലിഗയിൽ രണ്ട് മത്സരങ്ങളാണ് താരത്തിന് അവശേഷിക്കുന്നത്. തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ താരം കാഴ്ച്ചവെക്കുന്നത്. എല്ലാ കോംപിറ്റീഷനുകളിലുമായി നാല്പത്തിമൂന്നു മത്സരങ്ങളിൽ മുപ്പത്തിരണ്ട് ഗോളുകളും പതിമൂന്ന് അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. കരാർ വിവരങ്ങൾ വ്യക്തമല്ലെങ്കിലും പ്രമുഖമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ യുറോയുടെ ഡീൽ ആണ് നടന്നിരിക്കുന്നത്. കൂടാതെ ഒരാഴ്ച്ചക്ക് താരത്തിന്റെ വേതനമായി നിശ്ചയിച്ചിരിക്കുന്നത് ഒരുലക്ഷത്തിഎഴുപതിനായിരം പൗണ്ട് ആണ്. ഇതിനെ കുറിച്ചുള്ള ഔദ്യോഗികവിവരങ്ങൾ വൈകാതെ തന്നെ ചെൽസി പുറത്തു വിട്ടേക്കും. ഏതായാലും താരത്തിന്റെ വരവോടെ ചെൽസി കൂടുതൽ കരുത്താർജിക്കുമെന്നാണ് കരുതുന്നത്. ഈ സീസണിൽ ടീം വിടുന്ന വില്യൻ, പെഡ്രോ എന്നിവർക്ക് പകരക്കാരൻ എന്ന നിലക്കാണ് താരം ടീമിൽ എത്തിയിരിക്കുന്നത്.
To everyone at @ChelseaFC :
— Timo Werner (@TimoWerner) June 18, 2020
I’m incredibly happy to be joining the Blues next season! It feels like the right step for me and I am delighted to become a part of Chelsea FC. Really looking forward to playing for such a fantastic and historic club!
See you soon Chelsea fans! 👋 pic.twitter.com/WLcagJCHWt