ഒഫീഷ്യൽ : ക്രിസ്റ്റ്യാനോക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കരിയറിന് കഴിഞ്ഞ ദിവസം അന്ത്യമായിരുന്നു. യുണൈറ്റഡിനെതിരെ പരസ്യമായി വിമർശനങ്ങൾ റൊണാൾഡോ ഒരു അഭിമുഖത്തിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് താരത്തിന്റെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീ ഏജന്റാണ്.

എന്നാൽ റൊണാൾഡോയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കൂടി കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രീമിയർ ലീഗിൽ എവെർടണെതിരെ നടന്ന മത്സരത്തിനുശേഷം റൊണാൾഡോ ഒരു യുവ ആരാധകന്റെ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെ റൊണാൾഡോ മാപ്പ് പറയുകയും ആ കുട്ടി ആരാധകനെ ഓൾഡ് ട്രഫോഡിലേക്ക് മത്സരം കാണാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഈ വിഷയത്തിൽ FA അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഈ വിവാദത്തിൽ FA റൊണാൾഡോക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.രണ്ട് മത്സരങ്ങളിലാണ് FA റൊണാൾഡോക്ക് വിലക്ക് വിധിച്ചിട്ടുള്ളത്.അതായത് ഈ വിലക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ബാധകമാവുക.റൊണാൾഡോ ഏതെങ്കിലും പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറുകയാണെങ്കിൽ അദ്ദേഹത്തിന് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല.കൂടാതെ റൊണാൾഡോക്ക് പിഴയും വിധിച്ചിട്ടുണ്ട്.

ഏതായാലും റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് പോകുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്. പ്രീമിയർ ലീഗിൽ തന്നെ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് ഈ വിലക്ക് തിരിച്ചടിയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *