ഒന്നേന്ന് തുടങ്ങണം,വോൾവ്സിന് ഇപ്പോൾ ചിരി നിർത്താൻ പറ്റുന്നുണ്ടാവില്ല: വമ്പൻ തോൽവിയെ കുറിച്ച് ക്ലോപ്
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലിവർപൂൾ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ നാപോളിയോട് പരാജയപ്പെട്ടത്.ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ പിറകിലായിരുന്നു. തങ്ങൾക്ക് ലഭിച്ച ഒരു പെനാൽറ്റി നാപ്പോളി പാഴാക്കിയത് ലിവർ
പൂളിന്റെ തോൽവിയുടെ ആഘാതം കുറക്കുകയായിരുന്നു.
ഏതായാലും ഈ തോൽവിയിൽ ആരാധകരോട് ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് മാപ്പ് പറഞ്ഞിട്ടുണ്ട്. ടീം ഇനി ഒന്നേന്ന് തുടങ്ങണമെന്നും തങ്ങളുടെ അടുത്ത എതിരാളികളായ വോൾവ്സ് തങ്ങളുടെ ഇപ്പോഴത്തെ പ്രകടനം കണ്ടിട്ട് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയിലായിരിക്കുമെന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jurgen Klopp thinks Liverpool's next opponents, Wolves, "probably can't stop laughing" following his side's 4-1 defeat by Napoli.#LFC | #NAPLIV | #UCL pic.twitter.com/tXXHhY9b2G
— The Athletic UK (@TheAthleticUK) September 7, 2022
” ആദ്യമായി ഞങ്ങളുടെ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ ഇനി ഒന്നേന്ന് തുടങ്ങേണ്ടതുണ്ട്.ഒരു പുനർനിർമാണം അത്യാവശ്യമാണ്.ഒരുപാട് കാര്യങ്ങളുടെ അഭാവം ടീമിലുണ്ട്. പക്ഷേ ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ഈ പുനർനിർമാണം ഞങ്ങൾ തുടങ്ങേണ്ടത് പ്രീമിയർ ലീഗിന്റെയും ചാമ്പ്യൻസ് ലീഗിന്റെയും മധ്യത്തിൽ വച്ചുകൊണ്ടാണ്. മൂന്ന് ദിവസത്തിനകം ഞങ്ങൾക്ക് വോൾവ്സുമായി കളിക്കണം. ഞങ്ങളുടെ ഇപ്പോഴത്തെ പ്രകടനം കണ്ടുകൊണ്ട് അവർ ഇപ്പോഴും ചിരി നിർത്തിയിട്ടുണ്ടാവില്ല.ലിവർപൂളിനെതിരെ കളിക്കാനുള്ള ശരിയായ സമയം ഇതാണ് എന്നവർ പറഞ്ഞിട്ടുണ്ടാവും.ഞാനാണെങ്കിൽ പറയുമായിരുന്നു. ഏതായാലും ഞങ്ങൾ ഇതിനൊക്കെ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ആകെ 7 മത്സരങ്ങളാണ് ലിവർപൂൾ ഇതുവരെ കളിച്ചിട്ടുള്ളത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് ലിവർപൂൾ വിജയം നേടിയിട്ടുള്ളത്.