ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചെത്തുന്നു : പെപ് ഗ്വാർഡിയോള

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിലവിൽ അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കീഴിൽ ഇപ്പോൾ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ മികച്ച വിജയം നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയോട് ഒരു വലിയ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം ഇതുവരെ യുണൈറ്റഡ് തോൽവിയറിഞ്ഞിട്ടില്ല.നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രകടനത്തെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള സംസാരിച്ചിട്ടുണ്ട്. ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചെത്തുന്നു എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ച് വരുന്നതുപോലെയുള്ള ഒരു ഫീലിംഗ് ആണ് എനിക്കിപ്പോൾ ഉള്ളത്.ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതാ തിരിച്ചെത്തുകയാണ്.അവരുടെ കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരവും ചെൽസിക്കെതിരെയുള്ള മത്സരവും ഞാൻ കണ്ടിരുന്നു. ഞാൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും എന്താണോ കാണുന്നത് അത് ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.യുണൈറ്റഡിന്റെ ഫൈറ്റിംഗ് പോലെ ഒരുപാട് ടീമുകൾ ടീമുകൾ ഇനിയും ഉണ്ടാകുമെന്നുള്ളതാണ് ” പെപ് ഗ്വാർഡിയോള പറഞ്ഞു.

ഒന്നാം സ്ഥാനത്തുള്ള ആർസണലിനേക്കാൾ 8 പോയിന്റ് പുറകിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. 2013 ന് ശേഷം ഇതുവരെ ഒരു പ്രീമിയർ ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *