ഒടുവിൽ പുതിയ ഡിഫൻഡറെ തട്ടകത്തിലെത്തിച്ച് ലിവർപൂൾ!

വിന്റർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനദിനത്തിൽ പുതിയൊരു ഡിഫൻഡറെ സ്വന്തമാക്കി ലിവർപൂൾ. പ്രിസ്റ്റൻ താരമായ ബെൻ ഡേവിസിനെയാണ് ലിവർപൂൾ ആൻഫീൽഡിൽ എത്തിച്ചത്.1.6 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ലിവർപൂൾ ചിലവഴിച്ചത്.ഇരുപത്തിയഞ്ചുകാരനായ ഈ സെന്റർ ബാക്ക് ലോങ്ങ്‌ ടെം ഡീലിലാണ് ഒപ്പുവെച്ചിരിക്കുന്നത്.പരിക്ക് മൂലം ലിവർപൂൾ പ്രതിരോധത്തിലെ പ്രധാനതാരങ്ങൾ എല്ലാം തന്നെ പലപ്പോഴും കളത്തിന് പുറത്താണ്. ഈയൊരു അവസരത്തിലാണ് ലിവർപൂൾ പുതിയൊരു ഡിഫൻഡറെ കൂടി സ്വന്തമാക്കിയത്.ഡേവിസിന് വേണ്ടി സെൽറ്റിക്കും രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരെ ലിവർപൂൾ പിന്തള്ളുകയായിരുന്നു.

ഇന്നലത്തെ താരം മെഡിക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ടീമിനൊപ്പം പരിശീലനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സെന്റർ ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും മികവ് തെളിയിച്ച താരമാണ് ഡേവിസ്.പ്രിസ്റ്റന് വേണ്ടി 140-ൽ പരം മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്. കൂടാതെ യോർക്ക്, ട്രാൻമേറെ,സൗത്ത് പോർട്ട്‌, ന്യൂപോർട്ട്‌ കൗണ്ടി, ഫ്ലീറ്റ്വുഡ് എന്നീ ടീമുകൾക്ക് വേണ്ടി ലോണിലും കളിച്ചിട്ടുണ്ട്.28-ആം നമ്പർ ജേഴ്സിയാണ് താരം അണിയുക.ലിവർപൂളിൽ എത്താനായതിൽ സന്തോഷമുണ്ടെന്നും തന്നെ കൊണ്ട് കഴിയുന്നത് താൻ ചെയ്യുമെന്നും ഇവിടുത്തെ വലിയ താരങ്ങളിൽ നിന്ന് തനിക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ഡേവിസ് ലിവർപൂളിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *