എൻസോയുടെ റേസിസ്റ്റ് ചാന്റ്,ചെൽസിയിൽ പ്രശ്നങ്ങളുണ്ടോ? ചെൽസി കോച്ച് പറയുന്നു!
കോപ്പ അമേരിക്ക കിരീടം നിലനിർത്തിയതിനു ശേഷം അർജന്റീന നടത്തിയ സെലിബ്രേഷൻ വിവാദങ്ങളിലാണ് അവസാനിച്ചത്.എൻസോ ഫെർണാണ്ടസ് ഉൾപ്പടെയുള്ള അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായ അധിക്ഷേപിക്കുകയായിരുന്നു. തന്റെ തെറ്റ് മനസ്സിലാക്കിയ എൻസോ ഉടൻതന്നെ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. എന്നാൽ ചെൽസിയിലെ താരത്തിന്റെ സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു.
എൻസോ ഫെർണാണ്ടസ് ചെൽസിയിലേക്ക് മടങ്ങിയെത്തുമ്പോൾ ഈ വിവാദങ്ങൾ ടീമിനെ ബാധിക്കുമോ എന്നത് ആരാധകർക്ക് അറിയേണ്ട ഒരു കാര്യമാണ്. എന്നാൽ എല്ലാം ഓക്കെയായിട്ടുണ്ട് എന്നത് ചെൽസി പരിശീലകനായ എൻസോ മരെസ്ക്ക പറഞ്ഞിട്ടുണ്ട്. എൻസോ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്നും മാപ്പ് പറഞ്ഞതോടുകൂടി അത് അവിടെ അവസാനിച്ചു എന്നും ചെൽസി പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എൻസോ തിരിച്ചെത്തുമ്പോൾ ടീമിനകത്ത് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ എൻസോയുമായി സംസാരിച്ചിരുന്നു.അദ്ദേഹം മോശമായ രീതിയിൽ ഒന്നും തന്നെ ഉദ്ദേശിച്ചിട്ടില്ല.ഇവിടെ എല്ലാം ഇപ്പോൾ ക്ലിയർ ആണ്. ക്ലബ്ബും താരവും തമ്മിൽ എല്ലാത്തിലും വ്യക്തതകൾ വരുത്തിയിട്ടുണ്ട്.താരം മാപ്പ് പറഞ്ഞു എന്നത് തന്നെ ഒരു മികച്ച കാര്യമാണ്.ഇനി അതിലേക്ക് കൂട്ടിച്ചേർക്കേണ്ട കാര്യം ഒന്നുമല്ല. എല്ലാത്തിലും വ്യക്തതകൾ വന്നിട്ടുണ്ട് ” ഇതാണ് ചെൽസിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ചില ചെൽസി താരങ്ങൾ എൻസോ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. ഏതായാലും അദ്ദേഹം മടങ്ങിയെത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തെക്കുറിച്ച് തങ്ങൾ ആന്തരികമായി അന്വേഷിക്കുന്നുണ്ട് എന്നുള്ള കാര്യം ചെൽസി തന്നെ അറിയിച്ചിരുന്നു.