എൻറിക്വയെ വേണമെന്ന് ക്രിസ്റ്റ്യാനോ, മറുപടിയുമായി പരിശീലകൻ!

കഴിഞ്ഞ വാട്ട്ഫോർഡിനെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സോൾഷെയറെ ക്ലബ് പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കിയത്. കഴിഞ്ഞ 7 മത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രമായിരുന്നു യുണൈറ്റഡിന് നേടാൻ സാധിച്ചത്. ഇത് സോൾഷെയർക്ക് വിനയാവുകയായിരുന്നു.

ഏതായാലും പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്. സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ താല്പര്യം ലൂയിസ് എൻറിക്വയെയാണ്. അദ്ദേഹം യുണൈറ്റഡിനോട് എൻറിക്വയെ എത്തിക്കാൻ ആവിശ്യപ്പെട്ടു എന്നുള്ള കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സാണ്.

അതേസമയം ഈ വാർത്തകളോട് നിലവിലെ സ്പെയിൻ പരിശീലകനായ ലൂയിസ് എൻറിക്വ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. ഇന്നെന്താ ഏപ്രിൽ ഫൂൾ ഡേ ആണോ എന്നാണ് എൻറിക്വ തമാശ രൂപേണ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇന്നെന്താ ഏപ്രിൽ ഫൂൾ ദിവസമാണോ? എനിക്ക് യഥാർത്ഥത്തിൽ വേണ്ടത് സ്പെയിനിന്റെ പരിശീലകനായി തുടരുക എന്നുള്ളതാണ്.5000 താരങ്ങളെയാണ് എനിക്ക് ഈ രാജ്യത്ത് ലഭ്യമായിരിക്കുന്നത്. അതിൽ നിന്നാണ് എനിക്ക് ചൂസ് ചെയ്യേണ്ടത്.അതിനേക്കാൾ മികച്ച കാര്യം എന്തുണ്ട്? സ്പെയിനിന്റെ പരിശീലകനായിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ് ” എൻറിക്വ പറഞ്ഞു.

മുമ്പ് എഫ്സി ബാഴ്സലോണയെ ലൂയിസ് എൻറിക്വ പരിശീലിപ്പിച്ചിരുന്നു.2015-ൽ ട്രെബിൾ നേടികൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *