എവർട്ടന്റെ 10 പോയിന്റ് പോയി,ചെൽസിക്കും സിറ്റിക്കും റെലഗേഷൻ വരെ നേരിടേണ്ടി വന്നേക്കാമെന്ന് നിയമവിദഗ്ധൻ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടണ് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വിധിയാണ് കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുള്ളത്.FFP നിയമങ്ങൾ അവർ ലംഘിച്ചതായി കൊണ്ട് കണ്ടെത്തിയിരുന്നു. അതിന്റെ ഫലമായി കൊണ്ട് അവരുടെ 10 പോയിന്റുകൾ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.ഇതോടെ പോയിന്റ് ടേബിളിൽ 19 ആം സ്ഥാനത്തേക്ക് അവർ പിന്തള്ളപ്പെട്ടിട്ടുണ്ട്. 12 മത്സരങ്ങളിൽ നിന്ന് കേവലം 4 പോയിന്റുകൾ മാത്രമാണ് ഇപ്പോൾ അവർക്കുള്ളത്.
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും അന്വേഷണങ്ങൾ നേരിടുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി 115 തവണ FFP നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.അധികം വൈകാതെ തന്നെ ഇവർക്ക് ശിക്ഷ നടപടികൾ നേരിടേണ്ടി വരും. കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ഒരുപക്ഷേ റെലഗേഷൻ തന്നെ നേരിടേണ്ടി വന്നേക്കാമെന്ന് FFP വിദഗ്ധനും ലോയറുമായ സ്റ്റീഫൻ ബോഴ്സൻ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്.
Man City with 115 FFP charges – Nothing happens
— Troll Football (@TrollFootball) November 17, 2023
Everton with 1 FFP charge – 10 points deduction pic.twitter.com/mwReCEM6Iw
“FFP നിയമങ്ങൾ ലംഘിച്ചതിന് എവർട്ടന്റെ 10 പോയിന്റുകൾ കുറച്ചത് ഒരല്പം അധികമായി പോയതായി എനിക്ക് തോന്നുന്നു. പക്ഷേ ഇതേ രീതിയിലാണെങ്കിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ അവർക്ക് തരംതാഴ്ത്തൽ നേരിടേണ്ടി വരും. കാരണം രണ്ടുപേരും ചെയ്തിരിക്കുന്നത് എന്റെ അഭിപ്രായത്തിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് ” ഇതാണ് ബോഴ്സൻ കുറിച്ചിരിക്കുന്നത്.
ഏതായാലും ഈ നടപടിക്കെതിരെ അപ്പീൽ നൽകാൻ എവർട്ടൻ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും കടുത്ത ശിക്ഷ ക്ലബ്ബിനെ നൽകേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. അതേസമയം അബ്രമോവിച്ചിന്റെ കാലത്ത് നടത്തിയ നിയമലംഘനങ്ങൾക്കാണ് ഇപ്പോൾ ചെൽസി അന്വേഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.