എല്ലാ മത്സരവും നിർബന്ധമായും പോരാടണം: സ്വന്തം താരങ്ങൾക്ക് മുന്നറിയിപ്പുമായി പെപ്!
കഴിഞ്ഞ ദിവസം പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് അടിതെറ്റിയിരുന്നു.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാമായിരുന്നു സിറ്റിയെ പരാജയപ്പെടുത്തിയത്. സിറ്റിയുടെ 13 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള കുതിപ്പിനാണ് ഇതോടെ വിരാമമായത്.തോൽവി വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനത്ത് ഇപ്പോഴും സിറ്റി തന്നെയാണ് തുടരുന്നത്.
ഏതായാലും ഈ തോൽവിയോടെ തന്റെ താരങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകാൻ പെപ് ഗ്വാർഡിയോള മറന്നിരുന്നില്ല.കിരീടത്തിന് വേണ്ടി എല്ലാ മത്സരങ്ങളിലും നിർബന്ധമായും വിജയത്തിന് വേണ്ടി പോരാടണമെന്നാണ് പെപ് പറഞ്ഞത്. കിരീട പോരാട്ടം അവസാനിച്ചുവെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പെപ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 21, 2022
” ഓരോ മത്സരത്തിലും വിജയത്തിനു വേണ്ടി ഞങ്ങൾ പോരാടേണ്ടതുണ്ട്. പ്രീമിയർ ലീഗ് കിരീടം ചൂടാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നുള്ളത് ഞാൻ ആഴ്ചകൾക്ക് മുൻപേ പറഞ്ഞിരുന്നു.അതാണ് ഞങ്ങൾ ഇനി ചെയ്യാൻ ശ്രമിക്കേണ്ടത്. സത്യം പറഞ്ഞാൽ ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കിരീടപ്പോരാട്ടം അവസാനിച്ചുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.ഈ തോൽവി ഒരു സാധാരണമാണ്. എന്തെന്നാൽ ജനുവരിയിലും ഫെബ്രുവരിയിലും താഴെയുള്ള ക്ലബ്ബുകൾ മത്സരങ്ങളിൽ വിജയിക്കാറുണ്ട്. കാരണം എല്ലാവരും എല്ലാത്തിനും വേണ്ടിയാണ് പോരാടുന്നത്. ബുദ്ധിമുട്ടാവുമെന്നുള്ളത് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ ഇത് സംഭവിച്ചു കഴിഞ്ഞു.ഞങ്ങൾ പരാജയപ്പെട്ടു. ട്രെയിനിങ് സെഷനിലൂടെ ഇതിൽ നിന്നും മുക്തരാവണം. എന്നിട്ട് അടുത്ത മത്സരത്തിന് തയ്യാറെടുക്കണം ” പെപ് പറഞ്ഞു.
സിറ്റിയുടെ അടുത്ത മത്സരം എവെർടണെതിരെയാണ്. അടുത്ത ശനിയാഴ്ച്ച ഗൂഡിസൺ പാർക്കിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.