എമേഴ്സണ് നേരെ കൊള്ളക്കാരുടെ ആക്രമണം,വെടിവെപ്പിനൊടുവിൽ രക്ഷ!

ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് എമേഴ്സൺ റോയൽ.41 മത്സരങ്ങളാണ് അദ്ദേഹം ഈ സീസണിൽ കളിച്ചിട്ടുള്ളത്.നിലവിൽ ജന്മനാടായ ബ്രസീലിൽ വെക്കേഷൻ ആഘോഷിക്കുകയാണ് താരം.

എന്നാൽ കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ഒരു അനുഭവമാണ് എമേഴ്സണ് അഭിമുഖീകരിക്കേണ്ടി വന്നത്.അതായത് ഒരു കവർച്ചക്കാരന്റെ ആക്രമണത്തിന് താരവും കുടുംബവും ഇരയാവുകയായിരുന്നു.എന്നാൽ വെടിവെപ്പിനൊടുവിൽ എമേഴ്സണും കുടുംബവും രക്ഷപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു നൈറ്റ് പാർട്ടി കഴിഞ്ഞു കൊണ്ട് എമേഴ്സണും കുടുംബവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആ സന്ദർഭത്തിൽ ഒരു പോലീസ് ഓഫീസർക്ക് ഓട്ടോഗ്രാഫ് നൽകാൻ വേണ്ടി താരം സമയം കണ്ടെത്തി. എന്നാൽ ഇതേ സമയത്താണ് ഒരു കവർച്ചക്കാരൻ തോക്ക് ചൂണ്ടിക്കൊണ്ട് ഇവരെ ഭീഷണിപ്പെടുത്തിയത്. കയ്യിലുള്ള എല്ലാ സാധനസാമഗ്രികളും നൽകാൻ കവർച്ചക്കാരൻ എമേഴ്സണോടും കുടുംബത്തോടും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ കവർച്ചക്കാരന്റെ ശ്രദ്ധ തെറ്റിയ സമയത്ത് പോലീസുകാരൻ അവരെ തിരിച്ച് ആക്രമിച്ചു. തുടർന്ന് ഒരു നടന്ന ഒരു വെടിവെപ്പിനനൊടുവിൽ പരിക്കുകളൊന്നും ഏൽക്കാതെ എമേഴ്സണും കുടുംബവും രക്ഷപ്പെടുകയായിരുന്നു. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഏകദേശം 20 തവണയോളം വെടിയുതിർത്തു എന്നാണ് താരത്തിന്റെ പിതാവ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മാത്രമല്ല അക്രമിയെ കീഴ്പ്പെടുത്താനും പോലീസിന് സാധിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ സങ്കീർണമായിരുന്നുവെന്നും തനിക്കിപ്പോൾ വിശ്രമിക്കേണ്ട സമയമാണ് എന്നുമാണ് ഇതേ കുറിച്ച് എമേഴ്സൺ പറഞ്ഞിട്ടുള്ളത്. ഏതായാലും വലിയൊരു ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് ആശ്വാസത്തിലാണ് എമെഴ്സണും കുടുംബവും നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *