എമി മാർട്ടിനസിനെ സ്വന്തമാക്കാൻ മൂന്ന് പ്രീമിയർ ലീഗുകൾ!

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്.ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഗോൾഡൻ ഗ്ലൗ അവാർഡ് ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. മാത്രമല്ല ഫിഫയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ബെസ്റ്റ് പുരസ്കാരവും ഇദ്ദേഹം തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. അങ്ങനെ ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ എമിക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഒരു ട്രാൻസ്ഫർ റൂമർ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഈ ഗോൾകീപ്പറെ സ്വന്തമാക്കാൻ മൂന്ന് പ്രീമിയർ ലീഗ് വമ്പന്മാർക്ക് താല്പര്യമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ടോട്ടൻഹാം, ചെൽസി എന്നീ ക്ലബ്ബുകളാണ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.Tyc ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പറായ ഡേവിഡ് ഡിഹിയ പലപ്പോഴും അബദ്ധങ്ങൾ ആവർത്തിക്കാറുണ്ട്.അതുകൊണ്ടുതന്നെ മികച്ച ഒരു ഗോൾ കീപ്പറെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ട്.ടോട്ടൻഹാം ഗോൾ കീപ്പറായ ഹ്യൂഗോ ലോറിസ് ഈ സീസണിന് ശേഷം ക്ലബ്ബ് വിടും. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ എമിലിയാനോ മാർട്ടിനസിനെ സ്പർസ് പരിഗണിക്കുന്നത്. അതുപോലെതന്നെ ചെൽസിക്ക് അവരുടെ ഗോൾ കീപ്പറായ കെപയെ നഷ്ടമായേക്കും. അവരും ഈ സ്ഥാനത്തേക്ക് എമിയെ തന്നെയാണ് പരിഗണിക്കുന്നത്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ മൂന്ന് ക്ലബ്ബുകളും താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും. അതേസമയം മാർട്ടിനസ് എന്ത് തീരുമാനം എടുക്കും എന്നുള്ളത് അവ്യക്തമാണ്.ആസ്റ്റൻ വില്ല വിടാൻ ഈ താരത്തിന് ആഗ്രഹമുണ്ട്. പക്ഷേ ക്ലബ്ബുമായുള്ള ബന്ധം നല്ല രീതിയിൽ അവസാനിപ്പിക്കാനാണ് എമി മാർട്ടിനസ് ആഗ്രഹിക്കുന്നത്. ഈ സീസൺ അവസാനിച്ചതിനുശേഷം മാത്രമായിരിക്കും ഇതേ കുറിച്ച് ഈ ഗോൾകീപ്പർ ചിന്തിച്ചു തുടങ്ങുക

Leave a Reply

Your email address will not be published. Required fields are marked *