എമിയുടെ അതിബുദ്ധി പാരയായി,താരത്തിന് സസ്‌പെൻഷൻ!

യൂറോപ കോൺഫറൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ല യഥാർത്ഥത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഫ്രഞ്ച് ക്ലബ്ബായ ലില്ലിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവരെ തോൽപ്പിച്ചത്. പക്ഷേ അഗ്രിഗേറ്റിൽ 3-3 ന്റെ സമനില രണ്ട് ടീമുകളും പാലിക്കുകയായിരുന്നു.ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീങ്ങി. പെനാൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ല വിജയം നേടി.വില്ലയുടെ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികവിലാണ് വില്ല വിജയം സ്വന്തമാക്കിയത്.

രണ്ട് പെനാൽറ്റികൾ അദ്ദേഹം തടഞ്ഞിടുകയായിരുന്നു. ഇതോടെ ആസ്റ്റൻ വില്ല കോൺഫറൻസ് ലീഗിന്റെ സെമിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മത്സരത്തിനിടെ ഒരു യെല്ലോ കാർഡ് ഈ ഗോൾകീപ്പർ വഴങ്ങിയിരുന്നു. മാത്രമല്ല പെനാൽറ്റി ഷൂട്ടൗട്ടിനിടയിലും ഒരു യെല്ലോ കാർഡ് എമി വഴങ്ങിയിരുന്നു.ലില്ലി ആരാധകരെ പ്രകോപിപ്പിച്ചതിനായിരുന്നു യെല്ലോ കാർഡ് ലഭിച്ചിരുന്നത്. പക്ഷേ രണ്ടും വ്യത്യസ്ത യെല്ലോ കാർഡുകളായി കൊണ്ടാണ് പരിഗണിച്ചത്.അതുകൊണ്ടുതന്നെ അത് റെഡ് കാർഡായി മാറിയിരുന്നില്ല. ഇതിനെക്കുറിച്ച് നേരത്തെ എമിക്ക് അറിവുണ്ടായിരുന്നു.അതുകൊണ്ടുതന്നെയാണ് അദ്ദേഹം പേടിയില്ലാതെ ആരാധകരെ പ്രകോപിപ്പിച്ചത്.

എമിയുടെ ബുദ്ധിയായി കൊണ്ടാണ് പലരും ഇതിനെ വിലയിരുത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ അതിബുദ്ധി ഇപ്പോൾ പാരയായിട്ടുണ്ട്. എന്തെന്നാൽ കോൺഫറൻസ് ലീഗിൽ ഉടനീളം ആകെ മൂന്ന് യെല്ലോ കാർഡുകൾ അദ്ദേഹം വഴങ്ങി കഴിഞ്ഞു. മൂന്ന് യെല്ലോ കാർഡുകൾ വഴങ്ങിക്കഴിഞ്ഞാൽ പിന്നീട് ആ താരത്തിന് അടുത്ത മത്സരത്തിൽ സസ്പെൻഷനാണ്. പുറത്തിരിക്കേണ്ടി വരും.എമിക്കും അടുത്ത മത്സരത്തിൽ പുറത്തിരിക്കണം.

കോൺഫറൻസ് ലീഗ് സെമിഫൈനലിൽ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസാണ് ആസ്റ്റൻ വില്ലയുടെ എതിരാളികൾ.ഈ സെമിയിലെ ആദ്യപാദ മത്സരമാണ് എമിക്ക് നഷ്ടമാവുക. എന്നാൽ നിർണായകമായ രണ്ടാം മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തും. ആദ്യ പാദ മത്സരം മെയ് മൂന്നാം തീയതിയും രണ്ടാം പാദ മത്സരം മെയ് പത്താം തീയതിയുമാണ് അരങ്ങേറുക

Leave a Reply

Your email address will not be published. Required fields are marked *