എന്റെ ബെസ്റ്റിലേക്ക് ഞാൻ തിരിച്ചെത്തി, ഞങ്ങൾ ആക്രമിക്കാൻ തയ്യാറായിക്കഴിഞ്ഞു: മുന്നറിയിപ്പുമായി ഹാലന്റ്
ഇന്നലെ FA കപ്പിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ വിജയമാണ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ലൂട്ടൻ ടൗണിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ തിളങ്ങിയത് മറ്റാരുമല്ല ഏർലിംഗ് ഹാലന്റാണ്. എണ്ണം പറഞ്ഞ 5 ഗോളുകളാണ് ഹാലന്റ് മത്സരത്തിൽ നേടിയത്. എന്നാൽ ഹാലന്റ് നേടിയ 4 ഗോളുകൾക്കും അസിസ്റ്റ് നൽകിയത് കെവിൻ ഡി ബ്രൂയിനയാണ്.ഈ രണ്ട് താരങ്ങളും ചേർന്നുകൊണ്ട് ലൂട്ടൻ ടൌണിനെ അവരുടെ മൈതാനത്തെ വെച്ചുകൊണ്ട് കശാപ്പ് ചെയ്യുകയായിരുന്നു.
ഏകദേശം രണ്ട് മാസത്തോളം പരിക്ക് മൂലം പുറത്തായിരുന്നു ഹാലന്റ്.മടങ്ങി വന്നതിനുശേഷം ഗോളടിക്കാൻ ഒരല്പം ബുദ്ധിമുട്ട് നേരിട്ടിരുന്നു. പക്ഷേ തന്റെ ബെസ്റ്റിലേക്ക് താൻ തിരിച്ചെത്തി എന്ന് ഹാലന്റ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. മാത്രമല്ല അറ്റാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായി കഴിഞ്ഞുവെന്നുമുള്ള ഒരു മുന്നറിയിപ്പ് ഇദ്ദേഹം എതിരാളികൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. മത്സരശേഷം സംസാരിക്കുകയായിരുന്നു ഹാലന്റ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔵🇳🇴🇧🇪 Haaland on his link up with de Bruyne: “It's coming, we're coming… We are ready to attack!”, told @itvfootball. pic.twitter.com/fESQLK7T6Z
— Fabrizio Romano (@FabrizioRomano) February 27, 2024
” ഞാൻ എന്റെ ഏറ്റവും മികച്ച നിലയിലേക്ക് തിരിച്ചെത്തുകയാണ്.ഇപ്പോൾ എനിക്ക് കാര്യങ്ങൾ നല്ലതായി തോന്നുന്നു.വളരെ മനോഹരമായ ഫീലിംഗ് ആണ് ഇപ്പോൾ ഉള്ളത്.ഞങ്ങൾ വരികയാണ്. ഞങ്ങൾ ആക്രമിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
പരിക്ക് കാരണം ഈ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ഡി ബ്രൂയിന കളിച്ചിട്ടുള്ളത്. ഈ രണ്ട് താരങ്ങളും തിരിച്ചെത്തിയത് സിറ്റിയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമാണ്. എന്നാൽ ഈ മത്സരഫലം ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ്. എന്തെന്നാൽ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ചയാണ് ആ മത്സരം അരങ്ങേറുക.