എന്നെ വേറെ ലെവലാക്കിയത് ക്ലോപ്, എന്റെ ജീവിതത്തിന്റെ ഭാഗമാണ് അദ്ദേഹം:പെപ്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് വെസ്റ്റ്ഹാമിനെ അവർ പരാജയപ്പെടുത്തിയത്. ഇതോടെ തുടർച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടാൻ സിറ്റിക്ക് സാധിച്ചു.ആഴ്സണലാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്.അതേസമയം ലിവർപൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ് ക്ലബ്ബിനോടൊപ്പമുള്ള അവസാനത്തെ മത്സരവും ഇന്നലെ പൂർത്തിയാക്കിയിരുന്നു. അദ്ദേഹം ക്ലബ്ബ് വിട്ട് പുറത്ത് പോവുകയാണ്.ക്ലോപും പെപ്പും തമ്മിലുള്ള റൈവൽറി പ്രീമിയർ ലീഗിൽ ഏറെ പ്രശസ്തമായിരുന്നു. ഏതായാലും ക്ലോപിനെ കുറിച്ച് ഒരിക്കൽ കൂടി പെപ് സംസാരിച്ചിട്ടുണ്ട്. താൻ അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യും എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യും.എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അദ്ദേഹം. ഒരു പരിശീലകൻ എന്ന നിലയിൽ എന്നെ വേറെ ലെവലാക്കിയത് അദ്ദേഹമാണ്. ഞങ്ങൾ പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു. അദ്ദേഹം തിരിച്ചുവരും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എന്നെക്കുറിച്ച് പറഞ്ഞതിനെല്ലാം ഞാൻ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു.ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഓരോ ലിവർപൂൾ ആരാധകനെയും അഭിമാനിതനാക്കിയത് അദ്ദേഹത്തിന്റെ സാന്നിധ്യമാണ്.കിരീടങ്ങൾ മാത്രമല്ല,പേഴ്സണാലിറ്റിയും അതിന്റെ ഭാഗമാണ് ” ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലിവർപൂളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് ക്ലോപ്. അതേസമയം ഇക്കാലയളവിലെ ഭൂരിഭാഗം കിരീടങ്ങളും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.ക്ളോപിന് മുന്നിൽ എപ്പോഴും തടസ്സമായി നിലകൊണ്ടത് പെപ് ഗാർഡിയോളാ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *