എന്നെക്കാൾ പത്തിരട്ടി മികച്ചവൻ:മൈനൂവിനെ പ്രശംസകൾ കൊണ്ട് മൂടി യുണൈറ്റഡ് ഇതിഹാസം!
ഇന്നലെ FA കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്. യുവ സൂപ്പർതാരങ്ങളായ ഗർനാച്ചോ,മൈനൂ എന്നിവർ നേടിയ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചിട്ടുള്ളത്. മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കരുത്തരായ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ കഴിഞ്ഞത് യുണൈറ്റഡിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.
എടുത്ത് പറയേണ്ടത് കോബി മൈനൂവിന്റെ പ്രകടനമാണ്. കേവലം 19 വയസ്സ് മാത്രം ഉള്ള താരം ഇന്ന് യുണൈറ്റഡഡിന്റെ അഭിവാജ്യ ഘടകമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ ഇതിഹാസമായിരുന്ന പോൾ സ്ക്കോൾസിനോട് പലരും ഈ യുവതാരത്തെ താരതമ്യം ചെയ്യുന്നത്. എന്നാൽ തന്നെക്കാൾ പത്തിരട്ടി മികച്ചവനാണ് മൈനൂ എന്നുള്ള കാര്യം സ്ക്കോൾസ് തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ക്കോൾസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എന്നെയും മൈനൂവിനെയും താരതമ്യം ചെയ്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തരുത്. ഞാൻ പത്തൊമ്പതാം വയസ്സിൽ ഉണ്ടായിരുന്നതിനെക്കാൾ പത്തിരട്ടി മികച്ച താരമാണ് ഇപ്പോൾ മൈനൂ. അദ്ദേഹം ബോൾ സ്വീകരിക്കുന്ന രീതി, അദ്ദേഹത്തിന്റെ ശാന്തത, ജാഗ്രത, വലിയ മത്സരങ്ങളിൽ അദ്ദേഹം നേടുന്ന ഗോളുകൾ എന്നിവയൊക്കെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. അദ്ദേഹം വളരെയധികം സ്പെഷലാണ്.ഹീ ഈസ് ഫക്കിങ് റെഡ് ” ഇതാണ് സ്ക്കോൾസ് മൈനൂവിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
മൈനൂ,ഗർനാച്ചോ,ഹൊയ് ലുണ്ട് തുടങ്ങിയ യുവതാരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെയധികം പ്രതീക്ഷ നൽകുന്ന താരങ്ങളാണ്.ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന താരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തമാക്കിയിട്ടുള്ളത്.