എന്ത് വില കൊടുത്തും സലായെ സ്വന്തമാക്കണം, ലിവർപൂളിന് ഇത്തിഹാദ് നൽകുക വമ്പൻ ഓഫർ.
സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന് മുഹമ്മദ് സലായെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ തന്നെ പുറത്തേക്ക് വന്ന ഒരു കാര്യമാണ്.സലാക്ക് അവർ ആകർഷകമായ ഒരു ഓഫർ നൽകിയിട്ടുണ്ട്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവർ സമ്പാദിക്കുന്നതുപോലെ സമ്പാദിക്കാം എന്ന വാഗ്ദാനമാണ് അൽ ഇത്തിഹാദ് സലാക്ക് നൽകിയിട്ടുള്ളത്. ലിവർപൂളുമായി 2025 വരെയാണ് ഈജിപ്ഷ്യൻ സൂപ്പർതാരത്തിന് കോൺട്രാക്ട് അവശേഷിക്കുന്നത്.
സലാക്ക് സൗദി അറേബ്യയിലേക്ക് പോവാൻ താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും എന്താണ് നിജസ്ഥിതി എന്ന് വ്യക്തമായിട്ടില്ല. അതേസമയം താരത്തെ കൈവിടാൻ ലിവർപൂൾ ഉദ്ദേശിക്കുന്നില്ല. പക്ഷേ എന്ത് വിലകൊടുത്തും താരത്തെ സ്വന്തമാക്കണമെന്ന് ഉദ്ദേശത്തിലാണ് ഇപ്പോൾ അൽ ഇത്തിഹാദ് ഉള്ളത്. താരത്തിന് വേണ്ടി ലിവർപൂളിന് ഒരു വമ്പൻ ഓഫർ നൽകാൻ ഇത്തിഹാദ് തയ്യാറായിക്കഴിഞ്ഞു.CBS സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🔥150 million euros for Salah 🤑
— unknownshane (@unknownshane1) August 29, 2023
Al-Ittihad is ready to pay Liverpool 150 million euros to acquire Mo Salah.
Salah's salary will be on par with Neymar and Ronaldo (200 million euros) 🤑
With this much money, would Salah agree? 👀
🔴 According to James Benge CBS Sports… pic.twitter.com/X1jEZLUBuq
അതായത് 150 മില്യൺ യൂറോയാണ് സലാക്ക് വേണ്ടി ഇത്തിഹാദ് വാഗ്ദാനം ചെയ്യുക. ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച തുക തന്നെയാണ്. പക്ഷേ ഈ തുകയിൽ ലിവർപൂൾ വീഴുമോ എന്നുള്ളത് വ്യക്തമല്ല. അദ്ദേഹത്തെ കൈവിടാൻ താൽപര്യമില്ല എന്നുള്ളത് പരിശീലകനായ ക്ലോപ് തന്നെ വ്യക്തമാക്കിയിരുന്നു. ഇവിടെ ഏറ്റവും നിർണായകമാവുക സലായുടെ തീരുമാനം തന്നെയാണ്. അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ചാൽ ലിവർപൂൾ അദ്ദേഹത്തെ കൈവിടാൻ തന്നെയാണ് സാധ്യത.
മുൻ ലിവർപൂൾ താരങ്ങളായ ഫിർമിനോ,ഹെന്റെഴ്സൺ,ഫാബിഞ്ഞോ,സാഡിയൊ മാനെ എന്നിവരൊക്കെ ഇപ്പോൾ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമേ നിരവധി സൂപ്പർതാരങ്ങളും ഇപ്പോൾ സൗദി അറേബ്യയിൽ ഉണ്ട്. ഏതായാലും തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഓഫറാണ് ഇപ്പോൾ സലാക്ക് ലഭിച്ചിട്ടുള്ളത്.അദ്ദേഹം അത് സ്വീകരിക്കുമോ അതല്ല പ്രീമിയർ ലീഗിൽ തന്നെ തുടരുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.