എന്തുകൊണ്ടാണ് അദ്ദേഹം പോകുന്നത് എന്നറിയില്ല: ആൽവരസിനെ കുറിച്ച് പെപ്

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് താരം ഇനി കളിക്കുക. ആകെ 95 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി സ്പാനിഷ് ക്ലബ്ബ് ചിലവഴിക്കുന്നത്.മാഞ്ചസ്റ്റർ സിറ്റിയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തത് കൊണ്ടാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ആൽവരസ് ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് താരം പോകുന്നത് എന്നതിന്റെ കൃത്യമായ കാരണം തനിക്കറിയില്ല എന്നാണ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.

“ആദ്യം എനിക്ക് അദ്ദേഹത്തിനോടുള്ള നന്ദിയാണ് രേഖപ്പെടുത്താനുള്ളത്.ഞങ്ങൾ എല്ലാം നേടി.അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം കാരണം എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. തീർച്ചയായും അദ്ദേഹം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ക്ലബ്ബ് വിടാം.അത്ലറ്റിക്കോ ഒരു മികച്ച ക്ലബ്ബ് ആണ്.ഞങ്ങൾ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.ആൽവരസ് എന്താണോ ആഗ്രഹിക്കുന്നത് അത് അദ്ദേഹത്തിന് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എന്തുകൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിടുന്നത് എന്നതിന്റെ കാരണം എനിക്കറിയില്ല.ഒരു പുതിയ ചലഞ്ച് ഏറ്റെടുക്കാൻ സമയമായി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ ഹാലൻഡ് ഉണ്ടായത് കൊണ്ട് തന്നെ ചില പ്രത്യേക നിമിഷങ്ങളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല എന്നത് ശരിയാണ്.നമ്മൾ ഹാപ്പി അല്ലെങ്കിൽ പിന്നെ ക്ലബ്ബിൽ തുടരേണ്ട കാര്യമില്ല.ഇവിടത്തെ പീരിയഡ് അവസാനിച്ചു എന്നത് തീരുമാനിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ഞങ്ങൾ അദ്ദേഹത്തെ പോകാൻ അനുവദിക്കുകയായിരുന്നു. രണ്ട് ക്ലബ്ബുകളും അഗ്രിമെന്റിൽ എത്തിയിട്ടുണ്ട് “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിൽ നിന്നായിരുന്നു താരത്തെ സിറ്റി സ്വന്തമാക്കിയിരുന്നത്. തകർപ്പൻ പ്രകടനം നടത്തിയ ആൽവരസ് ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട എല്ലാ കിരീടങ്ങളും നേടിയിട്ടുണ്ട്.അത്ലറ്റിക്കോയിലും താരം മികച്ച പ്രകടനം തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *