എന്തിനാണ് ഇത്ര പേടി? കപ്പ് നമുക്കുള്ളത് തന്നെ: താരങ്ങളോട് പെപ് ഗാർഡി യോള

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് നേടിയ ഇരട്ട ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ സിറ്റി ഗോൾകീപ്പർ ഒർട്ടേഗ ഒരു നിർണായക സേവ് നടത്തിയിരുന്നു.ആ സേവ് ഇല്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ മാറിമറിയുകയും സിറ്റിക്ക് കിരീടം നഷ്ടപ്പെടുകയും ചെയ്തേനെ.

അടുത്ത മത്സരം വെസ്റ്റ്ഹാം യുണൈറ്റഡിനെയാണ് സിറ്റി കളിക്കുക. ആ മത്സരത്തിൽ വിജയിച്ചാൽ പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ സിറ്റിക്ക് കഴിയും. അതല്ല പോയിന്റ് ഡ്രോപ്പ് ചെയ്യുകയും ആഴ്സണൽ വിജയിക്കുകയും ചെയ്താൽ അവർ കിരീടം സ്വന്തമാക്കും.ഈയൊരു അവസരത്തിൽ താരങ്ങൾക്ക് ചില ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് പരിശീലകനായ പെപ് ഗാർഡിയോള. പേടിക്കേണ്ട ആവശ്യമില്ലെന്നും പ്രീമിയർ ലീഗ് കിരീടം നമുക്ക് നേടാനാവും എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“വളരെ സമ്മർദ്ദത്തോടുകൂടിയാണ് താരങ്ങൾ കളിച്ചത്.കിരീടം നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് തോന്നുമ്പോൾ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല.അവർ മനുഷ്യരാണ്.അവരുടെ സമ്മർദ്ദം എനിക്ക് മനസ്സിലാകും.വെസ്റ്റ്‌ ഹാം യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലും ഇങ്ങനെ തന്നെയായിരിക്കും.തീർച്ചയായും ഞങ്ങൾക്ക് സമ്മർദ്ദം ഉണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാ താരങ്ങളുമായി സംസാരിക്കുന്നുണ്ട്.എല്ലാവരോടും റിലാക്സ് ആവാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തി കിരീടം നൽകും “ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഞായറാഴ്ച്ചയാണ് സിറ്റിയുടെ അവസാന പ്രീമിയർ ലീഗ് മത്സരം നടക്കുക.ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് വെസ്റ്റ്ഹാമിനെതിരെ കളിക്കുക എന്നത് സിറ്റിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഇതേ സമയത്ത് തന്നെയാണ് ആഴ്സണൽ എവർടണെതിരെ തങ്ങളുടെ അവസാന മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *