എനിക്കിവിടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു : തുറന്നുപറഞ്ഞ് പോർച്ചുഗീസ് സൂപ്പർ താരം.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് ഫെലിക്സ് ഇപ്പോൾ ചെൽസിയിൽ എത്തിയിരിക്കുന്നത്. നല്ലൊരു തുക തന്നെ അദ്ദേഹത്തിന് വേണ്ടി ചെൽസി മുടക്കിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനും നിലവിൽ ചെൽസിക്ക് ലഭ്യമല്ല.

ഏതായാലും ഈ വിഷയത്തിൽ ഫെലിക്സ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അത്ലറ്റിക്കോ മാഡ്രിഡിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ഇപ്പോൾ കളിക്കളത്തിനകത്ത് ചെൽസിയിൽ ലഭിക്കുന്നു എന്നാണ് ഫെലിക്സ് പറഞ്ഞിട്ടുള്ളത്. നേരത്തെ സിമയോണിയുമായി ഫെലിക്സിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതിന്റെ ഒരു തുടർച്ചയെന്നോണമാണ് ഈ പ്രസ്താവനയെ പലരും വിലയിരുത്തുന്നത്.ഫെലിക്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അത്ലറ്റിക്കോ മാഡ്രിഡിൽ എങ്ങനെയായിരുന്നു കളിച്ചിരുന്നത് അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇപ്പോൾ ചില കാര്യങ്ങൾ. പൊസിഷനിന്റെ കാര്യത്തിലും കളി രീതിയുടെ കാര്യത്തിലും വ്യത്യസ്തമാണ്.അതുകൊണ്ടുതന്നെ എനിക്ക് ഇവിടെ ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യം കളിക്കളത്തിൽ ലഭിക്കുന്നുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അത് സഹായകരമാവും.എനിക്ക് ഇവിടെ കൂടുതൽ മികച്ചതായി അനുഭവപ്പെടുന്നു ” ഇതാണ് ഇലവൻ സ്പോർട്സ് പോർച്ചുഗലിനോട് ഫെലിക്സ് പറഞ്ഞിട്ടുള്ളത്.

ചെൽസിക്ക് വേണ്ടി ഒരു ഗോൾ കണ്ടെത്താൻ ഈ പോർച്ചുഗീസ് താരത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ചെൽസി ഇപ്പോൾ മോശം സമയത്തിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച പതിനാലു മത്സരങ്ങളിൽ കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഈ പ്രീമിയർ ലീഗ് ക്ലബ്ബിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *