എങ്ങാനും പരിക്കേറ്റ് ഇങ്ങോട്ട് വന്നാൽ എന്റെ തനി സ്വഭാവം നീ അറിയും:ഹാലന്റിന് പെപ് നൽകിയ മുന്നറിയിപ്പ്!
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കറായ ഏർലിംഗ് ഹാലന്റ് നിലവിൽ തന്റെ ദേശീയ ടീമായ നോർവേക്കൊപ്പമാണ് ഉള്ളത്.രണ്ട് സൗഹൃദ മത്സരങ്ങളാണ് അവർ കളിക്കുന്നത്. ചെക്ക് റിപ്പബ്ലിക്,സ്ലോവാക്യ എന്നിവരാണ് നോർവേയുടെ എതിരാളികൾ.ഹാലന്റും ഒഡേഗാർഡുമാണ് ഇവരുടെ പ്രധാന പ്രതീക്ഷകൾ.
ദേശീയ ടീമിനോടൊപ്പമുള്ള പരിശീലനത്തിനിടെ ഹാലന്റിന് പരിക്കേറ്റു എന്നുള്ള ഒരു റിപ്പോർട്ട് പുറത്തേക്കുവന്നിരുന്നു. എന്നാൽ ഇന്നലത്തെ പ്രസ് കോൺഫറൻസിൽ ഹാലന്റ് തന്നെ അത് നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല പരിക്കേൽക്കുന്നതിനെ കുറിച്ച് സിറ്റി പരിശീലകനായ പെപ് ഗാർഡിയോള തനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹാലന്റ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
😅 Haaland: "Pep me dijo que, si me lesionaba con la selección, iría a por mí"https://t.co/TAtZX7VUtS
— Mundo Deportivo (@mundodeportivo) March 21, 2024
” എനിക്ക് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ല. ഞാൻ പരിക്ക് കാരണം ട്രെയിനിങ് ഉപേക്ഷിച്ചു എന്നുള്ളത് സത്യമല്ല.ആരാണ് അത് എഴുതിയത് എന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ കളിക്കാൻ റെഡിയായിട്ടുണ്ട്. ദേശീയ ടീമിലേക്ക് വരുന്നതിനു മുൻപ് പെപ് എന്നോട് ഒരേ ഒരു കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. എങ്ങാനും പരിക്കേറ്റ് ഇങ്ങോട്ട് വന്നാൽ എന്റെ തനി സ്വഭാവം നീ അറിയും, ഇതാണ് കോച്ച് എന്നോട് പറഞ്ഞിട്ടുള്ളത് ” പ്രസ് കോൺഫറൻസിൽ ഹാലന്റ് പറഞ്ഞു.
ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 18 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ പരിക്കു കാരണം ഈ സീസണിൽ രണ്ട് മാസം അദ്ദേഹത്തിന് നഷ്ടമായിരുന്നു. നോർവേയുടെ ദേശീയ ടീമിനുവേണ്ടി ഇരുപത്തിയേഴ് മത്സരങ്ങൾ കളിച്ച താരം 29 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.