എങ്ങനെയും തിരിച്ച് വരണം, സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ്!

ഇതുവരെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നത്. എന്നാൽ യുണൈറ്റഡിന്റെ ദൗർബല്യം എന്താണ് എന്നുള്ളത് കഴിഞ്ഞ മത്സരത്തിൽ ബന്ധവൈരികളായ ലിവർപൂൾ തുറന്നുകാട്ടുകയായിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ ആൻഫീൽഡിൽ വെച്ച് കൊണ്ട് കശാപ്പു ചെയ്തത്.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടത്. അദ്ദേഹത്തിനൊത്ത ഒരു പകരക്കാരനെ ഇതുവരെ ടീമിലേക്ക് എത്തിക്കാൻ യുണൈറ്റഡ് സാധിച്ചിട്ടില്ല.ലോൺ അടിസ്ഥാനത്തിൽ വെഗോസ്റ്റിനെ സ്വന്തമാക്കിയിരുന്നു. പക്ഷേ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു സൂപ്പർതാരത്തെ സ്ഥിരമായി എത്തിക്കേണ്ടത് യുണൈറ്റഡിന് അത്യാവശ്യമായ കാര്യമാണ്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അതിനുവേണ്ടി കഠിനമായ പരിശ്രമങ്ങൾ യുണൈറ്റഡ് നടത്തും. നാല് താരങ്ങളെയാണ് യുണൈറ്റഡ് പരിഗണിക്കുന്നത്.ഹാരി കെയ്ൻ,ടാമ്മി അബ്രഹാം, ബെഞ്ചമിൻ സെസ്കോ എന്നിവരാണ് ഇതിലെ മൂന്ന് താരങ്ങൾ. മറ്റൊരു താരം നാപ്പോളിയുടെ സൂപ്പർ സ്ട്രൈക്കറായ വിക്ടർ ഒസിംഹനാണ്. അദ്ദേഹത്തിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.

ഏത് വിധേനയും ഈ നൈജീരിയൻ സ്ട്രൈക്കറേ ടീമിലേക്ക് എത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ഗംഭീര പ്രകടനമാണ് ഇപ്പോൾ നാപ്പോളിക്ക് വേണ്ടി ഒസിംഹെൻ പുറത്തെടുക്കുന്നത്. 20 ഗോളുകളും നാല് അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം നാപോളിക്ക് വേണ്ടി നേടിക്കഴിഞ്ഞു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഒസിംഹെൻ.അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് യുണൈറ്റഡ് വലിയ ഗുണകരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *