എങ്കുങ്കുവിന് പരിക്ക്,സർജറി വേണം, ചെൽസിക്ക് പണികിട്ടി!

കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ബൊറൂസിയ ഡോർട്മുണ്ടായിരുന്നു ചെൽസിയെ സമനിലയിൽ തളച്ചത്. എന്നാൽ ഈ മത്സരത്തിൽ ചെൽസിക്ക് ഒരു മുട്ടൻ പണി കിട്ടിയിരുന്നു. അതായത് അവരുടെ മുന്നേറ്റ നിരയിലെ സൂപ്പർ താരമായ ക്രിസ്റ്റഫർ എങ്കുങ്കുവിന് മത്സരത്തിൽ പരിക്കേറ്റിരുന്നു.

മത്സരത്തിന്റെ 22ആം മിനിറ്റിൽ ബൊറൂസിയ താരമായ മാറ്റ് ഹമ്മൽസിന്റെ ഫൗൾ കാരണമാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.തുടർന്ന് അദ്ദേഹത്തെ മത്സരത്തിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ചെൽസി പുറത്തേക്ക് വിട്ടിട്ടുണ്ട്.താരത്തിന്റെ ഇടത് കാൽമുട്ടിന് മെനിസ്ക്കസ് ഇഞ്ചുറിയാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

എങ്കുങ്കുവിന് സർജറി ആവശ്യമാണ്.അതുകൊണ്ടുതന്നെ എത്ര കാലം അദ്ദേഹം പുറത്തിരിക്കും എന്നുള്ളത് ഇപ്പോൾ കൃത്യമായി പറയാൻ സാധിക്കില്ല. മാസങ്ങളോളം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരുമെന്നത് വ്യക്തമാണ്.സീസൺ തുടങ്ങാനിരിക്കെ പ്രധാനപ്പെട്ട താരത്തെ നഷ്ടമായത് പോച്ചെട്ടിനോക്ക് തലവേദന സൃഷ്ടിച്ച ഒരു കാര്യമാണ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എങ്കുങ്കു ലീപ്സിഗിനോട് വിട പറഞ്ഞുകൊണ്ട് ചെൽസിയിൽ എത്തിയത്.

എങ്കുങ്കുവിനെ നഷ്ടമായതോടെ ചെൽസി മറ്റേതെങ്കിലും മുന്നേറ്റ നിര താരങ്ങൾക്ക് വേണ്ടി ശ്രമിക്കുമോ എന്നത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. നെയ്മർ ജൂനിയർ ചെൽസിയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ ഉണ്ടെങ്കിലും നിലവിൽ അതിനുള്ള സാധ്യതകൾ കുറഞ്ഞ് വരികയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസിയുടെ എതിരാളികൾ ലിവർപൂൾ ആണ്.വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *