എംബപ്പേയോ ഹാലണ്ടോ? ആരാണ് ഭാവി GOAT? കണക്കുകൾ ഇതാ!
ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ച താരം? ഇക്കാലമത്രയും ഫുട്ബോൾ ലോകം കേട്ടുകൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു ഇത്.എന്നാൽ ഭാവിയിൽ ഒരു ചെറിയ മാറ്റം സംഭവിക്കും. ഈ ചോദ്യം എംബപ്പേയാണോ ഹാലന്റാണോ മികച്ച താരം എന്ന ചോദ്യമായി മാറും.കാരണം ഇപ്പോൾ തന്നെ ഇരുവരും തങ്ങളുടെ വേട്ട ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ രണ്ട് താരങ്ങളും നടത്തുന്നത്.എംബപ്പേ ഈ സീസണിൽ ക്ലബ്ബിനു വേണ്ടി 11 ഗോളുകൾ നേടിയപ്പോൾ ഹാലന്റ് 19 ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഇരുവരുടെയും കരിയർ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒന്ന് താരതമ്യം ചെയ്തിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.
2015/16 സീസണിലാണ് ഈ രണ്ടു താരങ്ങളും തങ്ങളുടെ സീനിയർ കരിയർ ആരംഭിക്കുന്നത്.ആ സീസൺ മുതൽ ഇതുവരെ എംബപ്പേ ക്ലബ്ബുകൾക്ക് വേണ്ടി ആകെ നേടിയിട്ടുള്ളത് 219 ഗോളുകളാണ്. എന്നാൽ ഹാലന്റ് ഒരല്പം പിറകിലാണ്.156 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.
2021/22 സീസണിൽ 46 ഗോളുകൾ നേടിയതാണ് എംബപ്പേയുടെ ഒരു സീസണിലെ ഉയർന്ന നേട്ടം.2019/20 സീസണിൽ 44 ഗോളുകൾ നേടിയതാണ് ഹാലന്റിന്റെ നേട്ടം.അസിസ്റ്റിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇക്കാലയളവിൽ ആകെ 104 അസിസ്റ്റുകൾ നേടാൻ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്.അതേസമയം 39 അസിസ്റ്റുകൾ മാത്രമാണ് ഹാലന്റിന് നേടാൻ സാധിച്ചിട്ടുള്ളത്.
ഇനി രണ്ടുപേരുടെയും രാജ്യത്തിന് വേണ്ടിയുള്ള പ്രകടനം ഒന്ന് പരിശോധിക്കാം.
ഇനി രണ്ടു താരങ്ങളുടെയും ക്ലബ്ബ് കിരീടങ്ങൾ ഒന്ന് പരിശോധിക്കാം.
ഇനി രാജ്യത്തിന് വേണ്ടിയുള്ള കിരീടങ്ങൾ പരിശോധിക്കാം.
ചുരുക്കത്തിൽ ഈ കണക്കുകളിൽ എല്ലാം കിലിയൻ എംബപ്പേ വ്യക്തമായ ആധിപത്യത്തോടു കൂടി മുന്നിട്ടുനിൽക്കുന്നത് കാണാൻ സാധിക്കും.പക്ഷെ ഹാലന്റിനെ സംബന്ധിച്ചിടത്തോളം എംബപ്പേയെ മറികടക്കാൻ ഇനിയും ഒരുപാട് സമയം മുന്നിലുണ്ട് എന്നുള്ളത് നാം ചേർത്തു വായിക്കേണ്ട ഒരു കാര്യമാണ്.