എംബപ്പേയുടെ പകരക്കാരനെ ഇവിടുന്ന് കിട്ടില്ലെന്ന് ടെൻ ഹാഗ്!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബ് വിടുകയാണ്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറും.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ തിരിച്ചടിയാണ്. കാരണം പ്രധാനമായും എംബപ്പേയെ ആശ്രയിച്ചു കൊണ്ടാണ് അവർ ഇപ്പോൾ മുന്നോട്ടുപോകുന്നത്.അതുകൊണ്ടുതന്നെ മികച്ച പകരക്കാരെ ഇപ്പോൾ അവർക്ക് ആവശ്യമുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. മാത്രമല്ല 75 മില്യൺ പൗണ്ട് വരെ താരത്തിനു വേണ്ടി ചിലവഴിക്കാൻ പിഎസ്ജി തയ്യാറായിക്കഴിഞ്ഞു എന്നുള്ള റിപ്പോർട്ട് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. വരുന്ന സമ്മറിൽ യുണൈറ്റഡ് റാഷ്ഫോർഡിനെ വിൽക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ അത് ടെൻ ഹാഗ് നിരസിച്ചിട്ടുണ്ട്.റാഷ്ഫോർഡ് തങ്ങളുടെ പ്രോജക്റ്റിന്റെ ഭാഗമാണ് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ അദ്ദേഹത്തിന്റെ കോൺട്രാക്ട് നാലു വർഷത്തേക്ക് പുതുക്കിയത് അദ്ദേഹത്തെ ഇപ്പോൾ വിൽക്കുക എന്ന ഉദ്ദേശത്തോടുകൂടിയല്ല.തീർച്ചയായും അദ്ദേഹം ഞങ്ങളുടെ പ്രോജക്ടിന്റെ ഭാഗമാണ്.അതുകൊണ്ടുതന്നെ ഇത് നമ്മൾ സംസാരിക്കേണ്ട ഒരു വിഷയം അല്ല “ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

താരത്തെ വിട്ട് നൽകാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് ടെൻ ഹാഗ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ റാഷ്ഫോഡിന് സാധിച്ചിരുന്നു.പക്ഷേ ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ.മോശം പ്രകടനമാണ് താരം നടത്തുന്നത്. ആത്മാർത്ഥത ഇല്ലാതെ കളിക്കുന്നതിന്റെ പേരിൽ യുണൈറ്റഡ് ആരാധകർ തന്നെ ഈ താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *