ഉറുഗ്വൻ സൂപ്പർ സ്‌ട്രൈക്കർ അർജന്റൈൻ ക്ലബ്ബിലേക്ക്?
ഉറുഗ്വൻ സൂപ്പർ സ്‌ട്രൈക്കർ എഡിൻസൺ കവാനി അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്സിലേക്ക് ചേക്കേറിയെക്കുമെന്ന് റിപ്പോർട്ടുകൾ.34-കാരനായ താരത്തിന്റെ യുണൈറ്റഡുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും. തുടർന്ന് താരം ബൊക്കയിലേക്ക് ചേക്കേറുമെന്നാണ് ടോഡോ ഫിഷാജെസ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഇംഗ്ലീഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സീസണിന് ശേഷമാണ് കവാനി ഇക്കാര്യം അറിയിക്കുക എന്നാണ് ഇവരുടെ വാദം. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി എട്ട് ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഒരു വർഷം കൂടി കരാർ നീട്ടാനുള്ള അവസരം ഉണ്ടെങ്കിലും അതിന് സാധ്യതയില്ല എന്നാണ് കണക്കുകൂട്ടലുകൾ. അതേസമയം മുൻ യുണൈറ്റഡ് താരമായ മാർക്കോസ് റോഹോയും കവാനി യുണൈറ്റഡിൽ എത്തിയേക്കുമെന്നുള്ള സൂചനകൾ നൽകിയിട്ടുണ്ട്. ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ റോഹോ പറഞ്ഞത് ഇങ്ങനെയാണ്.
Edinson Cavani 'close to agreeing Boca move but will only be announced at end of season' https://t.co/WbSRvWiOSY
— The Sun Football ⚽ (@TheSunFootball) April 11, 2021
” ഞാൻ കവാനിയുമായി സംസാരിച്ചിരുന്നു. ഒരുപാട് കാര്യങ്ങളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു.മാഞ്ചസ്റ്ററിൽ ഒരുപാട് കാലമൊന്നും ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നില്ല.നാലോ അഞ്ചോ മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. ഒരിക്കൽ കൂടി ഒരുമിച്ച് കൂടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഞാൻ ഇവിടെ ബൊക്കയിൽ വന്നതിന് ശേഷം അദ്ദേഹം എപ്പോഴും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കുമായിരുന്നു.കാരണം ഇംഗ്ലണ്ടിലെ അവസാനസമയത്ത് ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല.ചരിത്രത്തിൽ ഇടം പിടിച്ച, ഉറുഗ്വക്ക് വേണ്ടിയും ഒരുപാട് ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള കവാനിയെ പോലെയൊരു താരത്തിന് ബൊക്കക്ക് വേണ്ടി കളിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഇത് അർജന്റൈൻ ഫുട്ബോളിന് ഗുണം ചെയ്യും ” റോഹോ പറഞ്ഞു.