ഉജ്ജ്വല തിരിച്ചു വരവ് നടത്തി ചെൽസിയും യുണൈറ്റഡും, സിറ്റിക്കും വിജയം !
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ തകർത്തു വിട്ട് ചെൽസി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലൂസ് ലീഡ്‌സിനെ തരിപ്പണമാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചു കൊണ്ട് ചെൽസി കരുത്ത് കാട്ടുകയായിരുന്നു. ചെൽസിക്ക് വേണ്ടി ഒലിവർ ജിറൂദ്, കുർട്ട് സൂമ, ക്രിസ്ത്യൻ പുലിസിച്ച് എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ലീഡ്സിന്റെ ഗോൾ പാട്രിക് ബാംഫോർഡ് വകയായിരുന്നു. റീസെ ജെയിംസ്, മാസോൺ മൗണ്ട്, ടിമോ വെർണർ എന്നിവരാണ് ചെൽസിക്ക് അസിസ്റ്റുകൾ കരസ്ഥമാക്കിയത്. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തേക്ക് കയറാൻ ലംപാർഡിന്റെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ടു പോയിന്റാണ് ചെൽസിയുടെ സമ്പാദ്യം.
FT. What a win for the Blues! 👏#CHELEE pic.twitter.com/huQENMwWfe
— Chelsea FC (@ChelseaFC) December 5, 2020
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി ഫുൾഹാമിനെ പരാജയപ്പെടുത്തിയത്. റഹീം സ്റ്റെർലിംഗ്, കെവിൻ ഡിബ്രൂയിൻ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ജയത്തോടെ സിറ്റി അഞ്ചാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളിൽ പതിനെട്ടു പോയിന്റാണ് സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാമിനെ തകർത്തു വിട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്നെണ്ണം തിരിച്ചടിക്കുകയായിരുന്നു യുണൈറ്റഡ്. യുണൈറ്റഡിന് വേണ്ടി പോൾ പോഗ്ബ, മാസോൺ ഗ്രീൻവുഡ്, മാർക്കസ് റാഷ്ഫോർഡ് എന്നിവർ ഗോൾ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ ബ്രൂണോയാണ് കളി യുണൈറ്റഡിന്റെ വരുതിയിലാക്കിയത്. ജയത്തോടെ പത്തൊൻപത് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറാൻ യുണൈറ്റഡിന് സാധിച്ചു.
Saturday night entertainment, brought to you by Ole's comeback kings 🥰
— Manchester United (@ManUtd) December 5, 2020
🔴 #MUFC
#️⃣ #WHUMUN
🏆 #PL pic.twitter.com/3hNHPwvzUb