ഈ മത്സരത്തിൽ വിജയിക്കേണ്ടത് ഞങ്ങളായിരുന്നു: യുർഗൻ ക്ലോപ്
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങൾ പൂർത്തിയായിട്ടും ഒരൊറ്റ വിജയം പോലും പ്രീമിയർ ലീഗിൽ നേടാൻ ലിവർപൂളിന് കഴിഞ്ഞിട്ടില്ല. കേവലം രണ്ട് പോയിന്റ് മാത്രമാണ് ലിവർപൂളിന്റെ സമ്പാദ്യം.
ഏതായാലും ഈ മത്സരശേഷം ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ മത്സരത്തിൽ ലിവർപൂളായിരുന്നു വിജയിക്കേണ്ടിയിരുന്നത് എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. പ്രധാനപ്പെട്ട ഒരുപാട് താരങ്ങളുടെ പരിക്കുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നും ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മിറർ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
"I'm concerned about our situation" 🗯️
— Sky Sports Premier League (@SkySportsPL) August 22, 2022
Jurgen Klopp reacts to Liverpool's defeat to Manchester United 🔴 pic.twitter.com/ojO9Bbdrkb
” ഞങ്ങളൊരു ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേവലം 14 താരങ്ങളെ മാത്രമാണ് ഞങ്ങൾക്ക് ഈ ആഴ്ചയിൽ ലഭ്യമായത്.ഈ താരങ്ങളിൽ ഒരാൾക്കും ഇനി പരിക്ക് പറ്റാൻ പാടില്ല എന്നുള്ളത് ഞങ്ങൾ ഉറപ്പുവരുത്തേണ്ടിയിരുന്നു. യഥാർത്ഥ ഓപ്ഷൻസ് അവിടെ ബാക്കിയുണ്ടായിരുന്നില്ല. ഈയൊരു സാഹചര്യമായിരുന്നുവെങ്കിലും ഈ മത്സരം ഞങ്ങളായിരുന്നു വിജയിക്കേണ്ടിയിരുന്നത്. നിങ്ങൾക്ക് ഒരുപക്ഷേ അസംബന്ധമായി തോന്നിയേക്കാം. പക്ഷേ അങ്ങനെയാണ് ഈ മത്സരത്തെ ഞാൻ കണ്ടത് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
തിയാഗോ അൽകാൻട്ര,മാറ്റിപ്പ് തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾക്ക് പരിക്കേറ്റത് ലിവർപൂളിന് തിരിച്ചടിയാവുകയായിരുന്നു. പക്ഷേ ഒരൊറ്റ ജയം പോലും നേടാനാവാതെ ലിവർപൂൾ ഒരു മോശം സ്ഥിതിയിൽ തന്നെയാണ് ഇപ്പോൾ ഉള്ളത്.