ഈ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വിലയേറിയ പത്ത് ട്രാൻസ്ഫറുകൾ!
ഈ സീസണിലെ ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി അധികം നാളുകൾ ഒന്നുമില്ല. ഇതിനോടൊപ്പം തന്നെ ഒരുപാട് വലിയ ട്രാൻസ്ഫറുകൾ ഈ വിൻഡോയിൽ നടന്നു കഴിഞ്ഞു. ക്ലബ്ബുകൾ പലതും തങ്ങളുടെ ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം പല ക്ലബ്ബുകൾക്കും തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമാവുകയും ചെയ്തു.
ഓരോ വർഷം കൂടുന്തോറും ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ പണം ഒഴുകുന്ന പ്രവണതയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ട്രാൻസ്ഫർ ജാലകത്തിലും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. അത്യാവശ്യം നല്ല രൂപത്തിലുള്ള ട്രാൻസ്ഫറുകൾ ഈ ജാലകത്തിലും നടന്നിട്ടുണ്ട്.
വലിയ തുകക്ക് കൂടു മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഏർലിങ് ഹാലണ്ടിന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല എന്നുള്ളത് ഇവിടെ ചേർത്ത് വായിക്കേണ്ട ഒരു കാര്യമാണ്. അതേസമയം ജാലകത്തിലെ ഏറ്റവും വിലയേറിയ ട്രാൻസ്ഫർ അത് യുവ സൂപ്പർതാരമായ ചുവാമെനിയുടെതാണ്. താരത്തിന് വേണ്ടി 72 മില്യൻ പൗണ്ട് ആണ് റയൽ മാഡ്രിഡ് മൊണാക്കോക്ക് നൽകിയിട്ടുള്ളത്.ഏതായാലും വിലയേറിയ പത്ത് ട്രാൻസ്ഫറുകളെ നമുക്കൊന്ന് പരിശോധിക്കാം.
1️⃣ 🇫🇷
— Khel Now World Football (@KhelNowWF) August 23, 2022
2️⃣ 🇺🇾
3️⃣ 🇧🇷
Read here to know about the top 1️⃣0️⃣ most expensive transfers in the 2022 summer window. ⤵️https://t.co/pcm1SGT8Yc
10- Raheem Sterling (Manchester City to Chelsea)- £50.58m
9-Lisandro Martínez (Ajax to Manchester United)- £51.63m
8-Richarlison (Everton to Tottenham)- £52.2m
7-Raphinha (Leeds to Barcelona)- £52.2m
6-Erling Haaland (Borussia Dortmund to Manchester City)- £54m
5-Marc Cucurella (Brighton to Chelsea)- £58.77m
4-Matthijs de Ligt (Juventus to Bayern Munich)- £60.30m
3-Casemiro (Real Madrid to Manchester United)- £63.59m
2-Darwin Núñez (Benfica to Liverpool)- £67.50m
1- Aurélien Tchouameni (Monaco to Real Madrid)- £72.00m
ഇവയൊക്കെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ട്രാൻസ്ഫറുകൾ. ഇനിയും കുറച്ചു ദിവസങ്ങൾ അവശേഷിക്കെ ഈ ലിസ്റ്റിലേക്ക് ഇനി ആരെങ്കിലും ഇടം നേടുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.