ഇന്ന് നിർബന്ധമായും വിജയിക്കണം: യുണൈറ്റഡിനോട് ടെൻ ഹാഗ്
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എഫ്സി കോപൻഹേഗനാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം നടക്കുന്നത്.ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം അവർക്ക് നിർണായകമായ ഒരു മത്സരമാണ്.
ഇതേക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻഹാഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഇന്ന് നിർബന്ധമായും വിജയിച്ചിരിക്കണം എന്നാണ് യുണൈറ്റഡ് താരങ്ങളോടായിക്കൊണ്ട് കോച്ച് പറഞ്ഞിട്ടുള്ളത്. യുണൈറ്റഡ് ഇതിഹാസമായ ബോബി ചാൾട്ടൻ കഴിഞ്ഞദിവസം അന്തരിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ ഇമോഷണലായ അന്തരീക്ഷമായിരിക്കും ട്രഫോഡിൽ ഉണ്ടാവുകയെന്നും ഈ കോച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇩🇰 Ten Hag on Rasmus Højlund: “I am sure he will score goals. I’m confident, he’s gonna do that and Rashford too”.
— Fabrizio Romano (@FabrizioRomano) October 23, 2023
“I think Rasmus is a player who’ll always be in scoring positions in our team”. pic.twitter.com/ReDnaGHQBu
” ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഞങ്ങൾ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതുകൊണ്ടുതന്നെ നിർബന്ധമായും ഈ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.ഓൾഡ് ട്രഫോഡിലെ ഓരോ രാത്രിയും വളരെ പ്രത്യേകതയുള്ളതാണ്.ആരാധകർ എപ്പോഴും ഞങ്ങൾക്ക് പിറകിൽ ഉണ്ടാകും. ഞങ്ങളുടെ ഇതിഹാസമായ ബോബി ചാൾട്ടൻ വിട പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം ഇമോഷണലായ ഒരു രാത്രിയാണ് വരാനിരിക്കുന്നത്.വളരെ ബുദ്ധിമുട്ടേറിയ സമയത്തും ഞങ്ങളുടെ ഒപ്പം നിൽക്കുന്നവരാണ് ഈ ആരാധകർ.ബ്രന്റ്ഫോർഡിനെതിരെയുള്ള മത്സരത്തിൽ കാര്യങ്ങൾ അനുകൂലം അല്ലാതിരുന്നിട്ടും അവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
ബയേൺ മ്യൂണിക്ക്,ഗലാറ്റസറെ എന്നിവരോടായിരുന്നു യുണൈറ്റഡ് പരാജയപ്പെട്ടിരുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഒരുപക്ഷേ യുണൈറ്റഡിന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവേണ്ട ഒരു സാഹചര്യം ഉണ്ടായേക്കാം. അതേ സമയം കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയിക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നു.