ഇനി മുതൽ പെനാൽറ്റി ആരെടുക്കും? തീരുമാനത്തിൽ എത്തേണ്ടത് ക്രിസ്റ്റ്യാനോയും ബ്രൂണോയും തമ്മിൽ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടത്. മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിൽക്കുന്ന സമയത്ത് യുണൈറ്റഡിന് ലഭിച്ച പെനാൽറ്റി ബ്രൂണോ പാഴാക്കിയത് തിരിച്ചടിയാവുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ളപ്പോൾ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി എടുത്തത് ആരാധകർക്കിടയിൽ സംശയത്തിനിടയാക്കുകയും വലിയ ചർച്ചയാക്കുകയും ചെയ്തിരുന്നു.
ഏതായാലും രണ്ട് പേരും മികച്ച രൂപത്തിൽ പെനാൽറ്റി എടുക്കുന്ന താരങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല. അത് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നതും. ഇരുവരുടെയും പെനാൽറ്റിയിലെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം
Cristiano Ronaldo/Bruno Fernandes career penalties, via PlanetFootball
Club penalties taken: 147/44
Club penalties scored: 125/39
Success rate: 85.0/90.7%
International penalties taken: 20/3
International penalties scored: 14/3
Success rate: 70/100%
Total penalties taken: 167/46
Total penalties scored: 139/42
Total success rate: 81.4/91.3%
Cristiano Ronaldo and Bruno Fernandes need to be decisive in one area for Manchester United #MUFC https://t.co/WNnA4ej5D4
— Man United News (@ManUtdMEN) September 25, 2021
ഇതാണ് കണക്കുകൾ. നിലവിൽ യുണൈറ്റഡിൽ പെനാൽറ്റി എടുത്തു പോരുന്ന ബ്രൂണോയെ തന്നെ സോൾഷെയർ പെനാൽറ്റി ഏൽപ്പിക്കുകയായിരുന്നു.എന്നാൽ പെനാൽറ്റി ക്രിസ്റ്റ്യാനോക്ക് നൽകണമെന്നായിരുന്നു എന്നുള്ള അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്.
ഏതായാലും പെനാൽറ്റിയുടെ കാര്യത്തിൽ ഇരുവരും ഉടൻ തന്നെ ഒരു ഉറച്ച തീരുമാനം കൊള്ളണമെന്നാണ് പ്രമുഖ മാധ്യമ മായ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് പെനാൽറ്റി, ഫ്രീകിക്ക് എന്നിവ ഓരോ വ്യക്തിക്കും നിശ്ചയിച്ചു നൽകണമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം അത് തിരിച്ചടിയാവുമെന്നും ഇവർ വിലയിരുത്തുന്നുണ്ട്. ഏതായാലും ഈയൊരു കൺഫ്യൂഷൻ ഉടൻ തന്നെ തീർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.