ഇത് മാഞ്ചസ്റ്റർ യുണൈറ്റഡല്ല : പൊട്ടിത്തെറിച്ച് ടെൻ ഹാഗ്

സ്വപ്ന തുല്യമായ കുതിപ്പ് നടത്തിയിരുന്ന എറിക്ക് ടെൻ ഹാഗിനും സംഘത്തിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ലിവർപൂളിനെതിരെയുള്ള പരാജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ലിവർപൂൾ ആൻഫീൽഡിലിട്ട് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയപ്പെടുത്തിയത്.സലാ,ഗാക്പോ,നുനസ് എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫിർമിനോ ഒരു ഗോൾ സ്വന്തമാക്കുകയായിരുന്നു.

ഈ മത്സരത്തിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് സ്വന്തം താരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡല്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. തീർത്തും പ്രൊഫഷണൽ അല്ലാത്ത രീതിയിലാണ് താരങ്ങൾ കളിച്ചതെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മൂന്ന് ഗോളുകൾക്ക് പിറകിൽ പോയി നിൽക്കുന്ന സമയത്താണെങ്കിലും ടീം എന്ന നിലയിൽ നാം ഒരുമിച്ചു നിൽക്കണം.അത് ഞങ്ങൾ ചെയ്തില്ല. ഞങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രകടനം എന്നെ അത്ഭുതപ്പെടുത്തി. ഇത് ഞങ്ങളെല്ല.. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡുമല്ല.രണ്ടാം പകുതിയിൽ മത്സരം പൂർണമായും ഞങ്ങൾ അവർക്ക് നൽകുകയായിരുന്നു. ഒരുപാട് മോശം തീരുമാനങ്ങൾ കളിക്കളത്തിൽ എടുത്തു. ഞങ്ങൾ വഴങ്ങിയ മൂന്നാമത്തെ ഗോൾ ഒക്കെ തീർത്തും അൺ പ്രൊഫഷണൽ ആണ് ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ് യുണൈറ്റഡിന് ഇപ്പോൾ ഏൽക്കേണ്ടി വന്നിട്ടുള്ളത്. എങ്ങനെയാണ് പരിശീലകൻ ഇതിനെ തരണം ചെയ്യുക എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *