ഇത് ചരിത്രത്തിൽ ആദ്യം, പെപിന്റെ തന്ത്രങ്ങൾ പിഴക്കുന്നു
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ബ്രൈറ്റണാണ് സിറ്റിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയിട്ടുള്ളത്.ഹാലന്റിലൂടെ സിറ്റി മുന്നിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ബ്രൈട്ടൻ തിരിച്ചടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ഹാലന്റ് ഗോളടിച്ച ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ സിറ്റി പരാജയപ്പെടുന്നത് ഇത് ആദ്യമാണ്.മാത്രമല്ല തുടർച്ചയായ നാലാം മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ പരാജയപ്പെടുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് തന്റെ പരിശീലക കരിയറിൽ ആദ്യമായി കൊണ്ടാണ് തുടർച്ചയായി 4 മത്സരങ്ങൾ പരാജയപ്പെടുന്നത്.ഇതിന് മുൻപേ ഇത്തരത്തിലുള്ള ഒരു അനുഭവം അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടില്ല.
ടോട്ടൻഹാം,ബേൺമൗത്ത്,സ്പോർട്ടിങ് സിപി എന്നിവരോട് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു. അതിനെ പിന്നാലെയാണ് ഇന്നലെയും അവർ തോൽവി ഏറ്റുവാങ്ങിയിട്ടുള്ളത്.പെപിന്റെ തന്ത്രങ്ങൾ പിഴക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.അതേസമയം പ്രീമിയർ ലീഗിൽ ലിവർപൂൾ ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്.