ഇത്തവണത്തെ ബാലൺ ഡിയോർ ലെവന്റോസ്കിക്ക്?

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബഹുമതിയായ ബാലൺ ഡിയോർ ഈ വർഷം ആര് നേടുമെന്നുള്ളതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഫുട്ബോൾ ലോകം. ഏകദേശം മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഫുട്ബോൾ തിരികെ വന്നതോടെ ഈ വർഷത്തെ ഓരോ താരങ്ങളുടെയും വ്യക്തിഗത പ്രകടനങ്ങൾ വിലയിരുത്തലും ആരംഭിച്ചു കഴിഞ്ഞു. ഈ വർഷത്തിന്റെ പകുതിയെ ആയിട്ടുള്ളുവെങ്കിലും ബാലൺ ഡിയോർ നേടാൻ സാധ്യതയുള്ള ഇരുപത് പേരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം. സൂപ്പർ താരങ്ങളായ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ എന്നിവരെല്ലാം ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിലും നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബയേണിന്റെ പോളിഷ് സൂപ്പർ താരം ലെവന്റോസ്കിയാണ്. ഫുട്ബോൾ പുനരാരംഭിച്ച ശേഷം ഗോൾ പുതിയ ലിസ്റ്റിലാണ് ലെവന്റോസ്കി ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. തന്റെ ഫോം തുടർന്ന് പോയാൽ ഈ തവണത്തെ ബാലൺ ഡിയോർ നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരമാണ് ലെവന്റോസ്ക്കി. പ്രത്യേകിച്ച് ഇനി ഈ വർഷം അന്താരാഷ്ട്രമത്സരങ്ങൾ നടന്നിട്ടില്ലെങ്കിൽ ക്ലബിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കി ബാലൺ ഡിയോർ വിജയിയെ നിശ്ചയിക്കാനാണ് സാധ്യതകൾ കൂടുതൽ.

ഒന്നാമതുള്ള ലെവന്റോസ്കി ഈ സീസണിൽ 45 ഗോളുകൾ നേടി കഴിഞ്ഞു. ജർമ്മനിയിൽ ഫുട്ബോൾ മടങ്ങിവന്നതിന് ശേഷം ലെവന്റോസ്കി അടിച്ചു കൂട്ടിയത് ആറ് ഗോളുകളാണ്. രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിയാണ്. മൂന്നാം സ്ഥാനത്തുള്ളത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. നാലാം സ്ഥാനത്തുള്ളത് കെവിൻ ഡിബ്രൂയിനും അഞ്ചാമതുള്ളത് തോമസ് മുള്ളറുമാണ്.ആറാം സ്ഥാനത്താണ് നെയ്മർ ജൂനിയർ. ഏഴാം സ്ഥാനത്ത് ഹാലണ്ടും എട്ടാം സ്ഥാനത്ത് കെയ്‌ലിൻ എംബാപ്പെയുമാണ്. ഒൻപതാം സ്ഥാനത്ത് ജേഡൻ സാഞ്ചോയും പത്താം സ്ഥാനത്ത് ഗ്നാബ്രിയുമാണ്. ടിമോ വെർണർ, ജോസിപ് ഇലിസിച്ച്, ജോർദാൻ ഹെൻഡേഴ്‌സൺ, കായ് ഹാവെർട്സ്, അൽഫോൻസോ ഡേവിസ്, പൌലോ ദിബാല, ബ്രൂണോ ഹെർണാണ്ടസ്, സിറോ ഇമ്മൊബിലെ, സാഡിയോ മാനേ, ജോഷുവ കിമ്മിച്ച് എന്നിവരാണ് യഥാക്രമം പത്ത് മുതൽ ഇരുപത് വരെ സ്ഥാനങ്ങളിൽ ഉള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *