ഇത്തവണത്തെ ബാലൺ ഡി’ഓർ അർഹിക്കുന്നത് ക്രിസ്റ്റ്യാനോ : ഫെർഗൂസൻ
ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്‌കാരജേതാവിനെ തിരഞ്ഞെടുക്കാൻ ഇനി ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. നവംബർ 29-ആം തിയ്യതിയാണ് ഫ്രാൻസ് ഫുട്ബോൾ ഇത് പുറത്ത് വിടുക. നിലവിൽ ലയണൽ മെസ്സി, ലെവന്റോസ്ക്കി, ജോർഗീഞ്ഞോ, ബെൻസിമ എന്നിവയൊക്കെ ഉയർന്നു കേൾക്കുന്ന പേരുകളാണ്. പക്ഷേ തകർപ്പൻ പ്രകടനത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരല്പം മുന്നിലേക്ക് കയറി വന്നിരുന്നു.
ഏതാ ഇത്തവണത്തെ ബാലൺ ഡി ഓർ അർഹിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസപരിശീലകനായ അലക്സ് ഫെർഗൂസൻ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Ferguson explains why Cristiano Ronaldo 'deserves' Ballon d'Or over Messi https://t.co/PjQQlupfDs
— Murshid Ramankulam (@Mohamme71783726) October 16, 2021
” ക്രിസ്റ്റ്യാനോയാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ അർഹിക്കുന്നത്. എന്തെന്നാൽ ഒന്നിന് പിറകേ ഒന്നായി റെക്കോർഡുകൾ ഈ വർഷം അദ്ദേഹം തകർത്തു കഴിഞ്ഞു ” ഇതാണ് ഫെർഗൂസൻ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ യുവന്റസിനോടൊപ്പം കോപ്പ ഇറ്റാലിയ നേടാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സിരി എയിലെ ടോപ് സ്കോററും റൊണാൾഡോയായിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിച്ചു. കൂടാതെ യുണൈറ്റഡിന് വേണ്ടി ഇതിനോടകം താരം അഞ്ച് ഗോളുകളും സ്വന്തമാക്കിയിരുന്നു.