ഇത്തരം മത്സരങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു: സിറ്റിക്ക് മുന്നറിയിപ്പുമായി സലാ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരുടെ പോരാട്ടമാണ് ആരാധകർക്ക് വീക്ഷിക്കാനാവുക.രണ്ടാം സ്ഥാനക്കാരായ ലിവർപൂളും മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:15ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും.

ദീർഘ കാലം പരിക്കിന്റെ പിടിയിലായിരുന്ന മുഹമ്മദ് സലാ ഇന്നത്തെ മത്സരം കളിക്കാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള വലിയ മത്സരങ്ങളെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് സലാ പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ വിജയിക്കാൻ തങ്ങൾക്ക് വലിയ അവസരമുണ്ടെന്നും സലാ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

“ഞാൻ ഇപ്പോൾ ഓക്കേ ആയി കഴിഞ്ഞിട്ടുണ്ട്. വലിയ മത്സരങ്ങളിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.തീർച്ചയായും അത്തരത്തിലുള്ള മത്സരങ്ങൾ എനിക്ക് ആസ്വദിക്കണം. സാധാരണ മത്സരങ്ങളിൽ രണ്ടോ മൂന്നോ ഡിഫന്റർമാർ നമുക്കൊപ്പം ഉണ്ടാകും. എന്നാൽ ഇത്തരം മത്സരങ്ങളിൽ ഒരു ഡിഫൻഡർ മാത്രമാണ് ഉണ്ടാവുക. ഇത്തരം മത്സരങ്ങളിൽ ഞാൻ ഇഷ്ടപ്പെടുന്നു. താരങ്ങളുടെ കോളിറ്റി കാണിക്കാൻ കഴിയാവുന്ന മത്സരങ്ങളാണ് ഇത്.ഇതൊരു നിർണായകമായ മത്സരമാണ്. എതിരാളികൾ അവിശ്വസനീയമായ ടീമാണ്. ഈ മത്സരം വിജയിച്ചു കഴിഞ്ഞാൽ കിരീടം തന്നെ സ്വന്തമാക്കാൻ സാധിക്കും. ഞങ്ങൾക്ക് ഈ മത്സരത്തിൽ വലിയ സാധ്യതയുണ്ട്.സ്വന്തം മൈതാനത്താണ് കളിക്കുന്നത്. ആരാധകരുടെ പിന്തുണ പതിവുപോലെ ഗംഭീരമായിരിക്കും. ഈ മത്സരം വിജയിച്ചാലും ഞങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് “സലാ പറഞ്ഞു.

ഈ സീസണിൽ ഇതിനു മുൻപ് സിറ്റിയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്.അന്ന് രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് തിരയുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനമായാണ് പെപും ക്ലോപും മുഖാമുഖം വരുന്നത്. ഈ സീസണിന് ശേഷം ക്ലോപ് ലിവർപോൾ വിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *