ഇതൊരിക്കലും അംഗീകരിക്കാനാവാത്തത്:ആഞ്ഞടിച്ച് പെപ്

ഇന്നലെ FA കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ 84ആം മിനുട്ടിൽ ബെർണാഡോ സിൽവ നേടിയ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം സമ്മാനിച്ചത്.ഇതോടെ FA കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാനും സിറ്റിക്ക് കഴിഞ്ഞു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനോട് സിറ്റി പരാജയപ്പെട്ടിരുന്നു. അതിനുശേഷം വേണ്ടത്ര വിശ്രമങ്ങൾ ലഭിക്കാതെയാണ് മാഞ്ചസ്റ്റർ സിറ്റി ഈ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങിയത്. ഇതിനെതിരെ മത്സരശേഷം പെപ് ആഞ്ഞടിച്ചിട്ടുണ്ട്. ഇത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരം ഒരിക്കലും അംഗീകരിക്കാനാവാത്ത ഒന്നാണ്.ഇതൊരിക്കലും സാധാരണമല്ല.റയൽ മാഡ്രിഡിനെതിരെ 120 മിനിറ്റ് കളിച്ചുകൊണ്ടാണ് ഞങ്ങളുടെ താരങ്ങൾ വരുന്നത്.ഞങ്ങൾ എങ്ങനെയാണ് ഇന്നത്തെ മത്സരം അതിജീവിച്ചത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഇതൊന്നും മാറാൻ പോകുന്നില്ല.FA കപ്പിലെ മറ്റുള്ള ടീമുകൾക്ക് ഒന്നും തന്നെ മിഡ്‌വീക്കിൽ കളിക്കേണ്ടി വന്നിട്ടില്ല. എന്നിട്ടും ഞങ്ങളുടെ മത്സരം ഇന്ന് തന്നെ നിർബന്ധമായും നടത്തിയത് എന്തുകൊണ്ടാണ്?താരങ്ങളുടെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്.എന്റെ ഈ താരങ്ങൾ ഇതിഹാസങ്ങളാണ്. ഫുട്ബോൾ കളിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്.പക്ഷേ ഇങ്ങനെ കളിക്കുന്നത് ഞങ്ങളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് ഞങ്ങളുടെ മുഖത്ത് ഏറ്റ ഇടിയാണ്.അത് ആളുകൾക്ക് മനസ്സിലായി കൊള്ളണമെന്നില്ല.ബ്രോഡ്കാസ്റ്റേഴ്സിനോട് എനിക്ക് പറയാനുള്ളത്,ഈ മത്സരത്തിനുശേഷം അധികമായി കൊണ്ട് എന്നോട് ഒന്നും ആവശ്യപ്പെടരുത്. ഞാൻ അത് ചെയ്യാൻ പോകുന്നില്ല “ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വളരെ കടുത്ത ഷെഡ്യൂളാണ് ഇപ്പോൾ ഉള്ളത്. നിരന്തരം പ്രധാനപ്പെട്ട മത്സരങ്ങൾ അവർ കളിക്കേണ്ടി വരുന്നു.ഈ ഷെഡ്യൂളിനെതിരെ നേരത്തെയും വലിയ വിമർശനങ്ങൾ മാഞ്ചസ്റ്റർ പരിശീലകൻ ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *