ഇതാദ്യം,സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നോമ്പുതുറ സംഘടിപ്പിക്കാൻ ചെൽസി!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചെൽസി പുതിയതായി കൊണ്ട് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. വരുന്ന മാർച്ച് 26 ആം തീയതി ചെൽസി ഫൗണ്ടേഷന്റെ കീഴിൽ ഒരു നോമ്പുതുറ സംഘടിപ്പിക്കും എന്നാണ് ഇവർ ഫുട്ബോൾ ലോകത്തെ അറിയിച്ചിട്ടുള്ളത്. ഇത് ആദ്യമായി കൊണ്ടാണ് ഒരു പ്രീമിയർ ലീഗ് ക്ലബ്ബ് സ്വന്തം സ്റ്റേഡിയത്തിൽ നോമ്പുതുറ സംഘടിപ്പിക്കുന്നതെന്നും ചെൽസി അറിയിച്ചിട്ടുണ്ട്.

ചെൽസി സ്റ്റാഫുകൾക്ക് പുറമേ ചെൽസിയുടെ മുസ്ലിം കമ്മ്യൂണിറ്റി,ആരാധകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവരൊക്കെ ഈ ഇഫ്താറിലേക്ക് ക്ഷണിക്കപ്പെടും. റമദാൻ ടെന്റ് പ്രോജക്റ്റുമായി സഹകരിച്ചു കൊണ്ടാണ് ഈ നോമ്പ് തുറ ഇപ്പോൾ ചെൽസി സംഘടിപ്പിക്കുന്നത്. എല്ലാ കമ്മ്യൂണിറ്റികളെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി കൊണ്ടാണ് ഈ നോമ്പ് തുറ ഇപ്പോൾ സംഘടിപ്പിക്കപ്പെടുന്നത്.

ചെൽസി ഫൗണ്ടേഷൻ തലവനായ സിമോൺ ടൈലറും റമദാൻ തന്റെ പ്രൊജക്റ്റിന്റെ ഫൗണ്ടറായ ഒമർ സെൽഹയും ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഏതായാലും ചെൽസിയുടെ നോ ഹൈറ്റ് ക്യാമ്പയിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ഈ ഇഫ്താർ സംഘടിപ്പിക്കപ്പെടുന്നത്. ഇനിയും ഇതുപോലെയുള്ള പരിപാടികൾ ഉണ്ടാകുമെന്നുള്ള കാര്യവും ചെൽസി ഈ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് ചെൽസി ഉള്ളത്. 26 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് ചെൽസിയുടെ സമ്പാദ്യം. ഇടക്കാലത്ത് വളരെ മോശം പ്രകടനമായിരുന്നു ചെൽസി നടത്തിയിരുന്നത്. എന്നാൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും വിജയിക്കാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലും അവർ പ്രവേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *